Begin typing your search...
യുഎഇയിൽ ഈ മാസത്ത ശമ്പളം 17ന് വിതരണം ചെയ്യും;നിർദേശം നൽകി വൈസ് പ്രസിഡന്റ്
യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം ഏപ്രിൽ 17 തിങ്കളാള്ച വിതരണം ചെയ്യും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ശമ്പളം നേരത്തെ നൽകാൻ നിർദേശം നൽകിയത്. വരാനിരിക്കുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നതിനും നീണ്ട അവധിക്കാലം ആഘോഷിക്കുന്നതിനും വേണ്ടിയാണ് സർക്കാർ തലത്തിൽ ഇത്തരമൊരു തീരുമാനമെടുത്തത്.
യുഎഇയിൽ മാർച്ച് 23നാണ് റമദാൻ വ്രതാനുഷ്ഠാനം ആരംഭിച്ചത്. റമദാനിൽ 29 നോമ്പുകൾ പൂർത്തിയാവുന്ന ദിവസം മാസപ്പിറവി ദൃശ്യമാവുകയാണെങ്കിൽ പിറ്റേ ദിവസമോ അതല്ലെങ്കിൽ 30 നോമ്പുകൾ പൂർത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസമോ ആയിരിക്കും ചെറിയ പെരുന്നാൾ ആഘോഷിക്കുക. ഇക്കുറി ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം റമദാനിൽ 29 ദിവസം മാത്രമേ ഉണ്ടാകൂ എന്ന തരത്തിൽ അനുമാനങ്ങളുണ്ട്.
Next Story