Begin typing your search...

യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിയുടെ മടക്ക യാത്ര വൈകും; കാലാവസ്ഥ പ്രതികൂലമെന്ന് നാസ

യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിയുടെ മടക്ക യാത്ര വൈകും; കാലാവസ്ഥ പ്രതികൂലമെന്ന് നാസ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയുടെ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നിയാദിയുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര വൈകും. മോശം കാലാവസ്ഥയെ തുടർന്നാണ് യാത്ര മാറ്റിവെച്ചതെന്ന് നാസ അറിയിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ചയോടെ ഭൂമിയിലേക്ക് മടങ്ങാനാണ് പദ്ധതി. ബഹിരാകാശ നിലയത്തിൽ നിന്നും യാത്ര തിരിച്ച് ഞായറാഴ്ച അമേരിക്കയിലെ ഫ്ളോറിഡയിൽ ലാന്റ് ചെയ്യുന്ന വിധത്തിലായിരുന്നു മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്.

എന്നാൽ ഫ്ളോറിഡയിലെ മോശം കാലാവസ്ഥയാണ് സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്റെയും യാത്ര മാറ്റിവെക്കാൻ കാരണം. ഇഡാലിയ ചുഴലിക്കാറ്റ് ഫ്ളോറിഡയിൽ ശക്തമായി വീശുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഈ സാഹചര്യത്തിൽ പേടകത്തിന് സുരക്ഷിതമായി ലാന്റ് ചെയ്യാൻ കഴിയുമോയെന്ന ആശങ്ക ഉയർന്നതോടെയാണ് മടക്കയാത്ര മാറ്റി വച്ചത്. നാസയാണ് ഇക്കാര്യം അറിയിച്ചത്.

ബഹിരാകാശത്ത് 6 മാസം പൂർത്തിയാക്കിയ സംഘത്തിന്റെ മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിരുന്നു. പുതിയ സംഘത്തെയും നാസ ബഹിരാകാശത്തെത്തിച്ചു. സഹപ്രവർത്തകരോട് അൽ നിയാദിയും സംഘവും യാത്ര പറയുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിരുന്നു. സ്പേസ് എക്സ് പേടകം ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് മടങ്ങുന്നതിനുള്ള സാങ്കേതിക തയ്യാറെടുപ്പുകളും പൂർത്തിയിരുന്നു. കാലാവസഥ അനുകൂലമായാൽ ഞായറാഴ്ചയായിരിക്കും ഇനി മടക്ക യാത്ര അമേരിക്കൻ സമയം തിങ്കളാഴ്ച രാവിലെ 8.07-നാണ് പുതിയ ലാന്റിംഗ് സമയം നിശ്ചയിച്ചിരിക്കുന്നത്.

WEB DESK
Next Story
Share it