Begin typing your search...

യുഎഇയിൽ ജോലിക്കിടെയുള്ള ഗുരുതര വൈകല്യത്തിന് കൂടുതൽ നഷ്ടപരിഹാരം

യുഎഇയിൽ ജോലിക്കിടെയുള്ള ഗുരുതര വൈകല്യത്തിന് കൂടുതൽ നഷ്ടപരിഹാരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിൽ തൊഴിലിടങ്ങളിലെ അപകടത്തെത്തുടർന്ന് ജീവിക്കാനാവാത്ത വിധം വൈകല്യം സംഭവിച്ചാൽ മരണം സംഭവിക്കുന്ന തൊഴിലാളിക്കു നൽകുന്നതിനു തുല്യമായ നഷ്ടപരിഹാരം നൽകണമെന്നു മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. അവസാനം നൽകിയ വേതനത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തുക നിശ്ചയിക്കും. നഷ്ടപരിഹാര നടപടികൾ പൂർത്തിയാകും മുൻപ് വീസ റദ്ദാക്കരുതെന്നും ഉത്തരവിൽ പറയുന്നു.

തൊഴിൽ സ്ഥലത്ത് അപകടം സംഭവിക്കുകയോ രോഗബാധിതരാവുകയോ ചെയ്യുന്നവരുടെ മെഡിക്കൽ റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിൽ നൽകണം. പരുക്കിന്റെ തീവ്രത കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനാണിത്. തൊഴിലിടങ്ങളിൽ പരുക്കേൽക്കുകയോ രോഗം ബാധിക്കുകയോ ചെയ്താൽ അടിയന്തര ചികിൽസയ്ക്കു വിധേയമാക്കണം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് പരുക്കിന്റെ വിവരങ്ങൾ നൽകേണ്ടത്. പരുക്ക് സ്വാഭാവികമാണോ ദുരൂഹമാണോ എന്നതു പൊലീസ്, മെഡിക്കൽ റിപ്പോർട്ടുകൾ വഴി തീരുമാനിക്കും.

Ammu
Next Story
Share it