യു എ ഇ മെയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു
2024 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.ഈ അറിയിപ്പ് പ്രകാരം പെട്രോൾ വില 2024 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് കൂടുന്നതാണ്. എന്നാൽ ഡീസൽ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2024 മെയ് മാസത്തിലെ യു എ ഇയിലെ ഇന്ധന വില:
സൂപ്പർ 98 – ലിറ്ററിന് 3.34 ദിർഹം. (2024 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 3.15 ദിർഹം ആയിരുന്നു)
സ്പെഷ്യൽ 95 – ലിറ്ററിന് 3.22 ദിർഹം. (2024 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 3.03 ദിർഹം ആയിരുന്നു)
ഇ-പ്ലസ് 91 – ലിറ്ററിന് 3.15 ദിർഹം. (2024 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 2.96 ദിർഹം ആയിരുന്നു)
ഡീസൽ – ലിറ്ററിന് 3.07 ദിർഹം. (2024 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 3.09 ദിർഹം ആയിരുന്നു)
ഈ പുതുക്കിയ ഇന്ധന വില 2024 മെയ് 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.
أسعار الوقود الشهرية: أسعار الوقود لشهر مايو 2024 وفقاً للجنة متابعة أسعار الجازولين والديزل في #الامارات
— Emarat (امارات) (@EmaratOfficial) April 30, 2024
⛽ Monthly Fuel Price Announcement:
May 2024 fuel prices released by the #UAE Fuel Price Follow-up Committee. pic.twitter.com/Gf28tZwDoF