Begin typing your search...

ഹജ്ജ് രജിസ്ട്രേഷനുള്ള തീയതി പ്രഖ്യാപിച്ച് യുഎഇയും ഖത്തറും; ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ അപേക്ഷിക്കാം

ഹജ്ജ് രജിസ്ട്രേഷനുള്ള തീയതി പ്രഖ്യാപിച്ച് യുഎഇയും ഖത്തറും; ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ അപേക്ഷിക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതികൾ പ്രഖ്യാപിച്ച് യുഎഇയും ഖത്തറും. യുഎഇയിിൽ നിന്ന് ഈ വർഷം ഹജ്ജ് തീർഥാടനം നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ രജിസ്റ്റർ ചെയ്യാം.

തീർത്ഥാടകർ യുഎഇയുടെ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റിന്റെ (ഔഖാഫ്) ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന് അധികൃതർ അറിയിച്ചു. വിശുദ്ധ യാത്ര നടത്താൻ ഉദ്ദേശിക്കുന്നവർ 'ഹജ്ജ് രജിസ്ട്രേഷൻ' ടാബിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് അവരുടെ എമിറേറ്റ്സ് ഐഡിയും മൊബൈൽ ഫോൺ നമ്പറും നൽകണം. മാർച്ച് 12 ആണ് അവസാന തീയതി.

ലോകമെമ്പാടുമുള്ള തീർഥാടകർക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരം നൽകുന്നുവെന്ന് ഉറപ്പാക്കാൻ സൗദി അറേബ്യ ഓരോ രാജ്യത്തിനും ക്വാട്ട നിശ്ചയിച്ച് നൽകിയിട്ടുണ്ട്. ക്വാട്ട പരിമിതമായതിനാൽ ആദ്യം ബുക്ക് ചെയ്യുന്നവർക്ക് അനുമതി ലഭിക്കുമെന്ന് യുഎഇ സർക്കാർ അറിയിച്ചു. സാധാരണഗതിയിൽ, യുഎഇ ഗവൺമെന്റ് സ്വദേശികൾക്ക് മാത്രമാണ് ഹജ്ജിന് അനുമതി നൽകാറ്. തീർഥാടകർക്ക് ലൈസൻസുള്ള ടൂർ ഓപ്പറേറ്റർമാർ വാഗ്ദാനം ചെയ്യുന്ന ഹജ്ജ് പാക്കേജുകൾ തിരഞ്ഞെടുക്കാം.

Ammu
Next Story
Share it