Begin typing your search...

യുഎഇയിലേക്ക് കുടുംബസമേതമെത്താം; ഫാമിലി ഗ്രൂപ്പ് വിസകൾ അനുവദിച്ച് യുഎഇ

യുഎഇയിലേക്ക് കുടുംബസമേതമെത്താം; ഫാമിലി ഗ്രൂപ്പ് വിസകൾ അനുവദിച്ച് യുഎഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിവിധ ആവശ്യങ്ങൾക്കായി യുഎഇയിലേക്ക് കുടുംബസമേതം എത്താനാഗ്രഹിക്കുന്നവർക്ക് ഫാമിലി ഗ്രൂപ്പ് വിസ അനുവദിക്കുമെന്ന് യുഎഇ. വിനോദം, ചികിത്സ തുടങ്ങിയ കാര്യങ്ങൾക്കായി എമിറേറ്റിൽ വീട്ടുകാരോടൊപ്പം എത്തേണ്ടവർക്ക് ഈ സൗകര്യം ഗുണം ചെയ്യും. 60 ദിവസത്തെ സിംഗിൾ വിസയും 180 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസയും ലഭ്യമാണ്.

യുഎഇ റസിഡന്റ് വിസയുള്ളവർക്ക് 90 ദിവസത്തെ വിസയിൽ മാതാപിതാക്കളെയും പങ്കാളിയെയും കുട്ടികളെയും സ്വന്തം സ്പോൺസർഷിപ്പിന് കീഴിൽ കൊണ്ടുവരാം. 750 ദിർഹമാണ് വിസ ഫീസ്(ഏകദേശം 16,892 രൂപ).

ബാങ്ക് ഗ്യാരന്റിയായി നിക്ഷേപിച്ച 1,000 ദിർഹം വിസ ഉടമ തിരിച്ചെത്തിയാൽ തിരികെ നൽകും. കുറഞ്ഞത് 8000 ദിർഹമോ (1,80,000 രൂപ) അതിലധികമോ ശമ്പളമുള്ളവർക്ക് മാത്രമേ വ്യക്തിഗത വിസ എടുക്കാൻ കഴിയൂ. സ്വന്തം പേരിൽ കെട്ടിട വാടക കരാർ ഉണ്ടായിരിക്കണം. സന്ദര്‍ശക വിസ 30 ദിവസത്തേക്ക് കൂടി പുതുക്കാം. യുഎഇയില്‍ 30, 60, 90 ദിവസത്തേക്ക് വിസാ സാധുതയുള്ള വ്യക്തിഗത സന്ദര്‍ശകര്‍ക്ക് രാജ്യം വിടാതെ തന്നെ 30 ദിവസത്തേക്ക് കൂടി വിസ പുതുക്കാം. 1000 ദിര്‍ഹമാണ് (ഏകദേശം 22,521 രൂപ) ഫീസ്.

Aishwarya
Next Story
Share it