Begin typing your search...

യു.എൻ കാലാവസ്ഥാ ഉച്ചകോടി: ആഗോള താപനം കുറക്കാനും ഭൗമസംരക്ഷണത്തിനുമായി 5,700 കോടി ഡോളർ വാഗ്ദാനം

യു.എൻ കാലാവസ്ഥാ ഉച്ചകോടി: ആഗോള താപനം കുറക്കാനും ഭൗമസംരക്ഷണത്തിനുമായി 5,700 കോടി ഡോളർ വാഗ്ദാനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ആദ്യ നാല് ദിവസങ്ങളിൽ ആഗോള താപനം കുറക്കാനും ഭൗമസംരക്ഷണത്തിനുമായി 5700കോടി ഡോളറിന്റെ വാഗ്ദാനം. സർക്കാരുകളും ബിസിനസ്​ സ്ഥാപനങ്ങളും നിക്ഷേപകരും ജീവകാരുണ്യ സംരംഭങ്ങളുമാണ്​ തുക മാറ്റിവെക്കാൻ സന്നദ്ധത അറിയിച്ചത്​. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലേക്കും ധനസഹായം ഉറപ്പാക്കാൻ കഴിഞ്ഞതായി സംഘാടകർ പറഞ്ഞു.

ഉച്ചകോടിയുടെ ആദ്യദിനത്തിൽ പ്രഖ്യാപിച്ച 'നാശനഷ്ട നിധി'യിലേക്ക്​ ഇതിനകം 72.5കോടി ഡോളറാണ്​ സമാഹരിച്ചത്​. സമ്മേളനത്തിന്‍റെ ആദ്യദിനത്തിൽ രാഷ്​ട്രനേതാക്കൾ ഒറ്റക്കെട്ടായി അംഗീകാരിച്ച ഫണ്ടാണിത്​. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഇരകളാകുന്ന വികസ്വര രാജ്യങ്ങൾക്ക്​ സമ്പന്ന രാജ്യങ്ങളുടെ സഹായം ലഭ്യമാക്കുന്നതാണ്​ നിധി.

ഇതിൽ 10കോടി ഡോളർ യു.എ.ഇയുടെ സംഭാവനയാണ്​. ഗ്രീൻ ക്ലൈമറ്റ്​ ഫണ്ട്​. പുനരു​പയോഗ ഊർജ ഫണ്ട്​, ​ സാ​ങ്കേതിക വിദ്യ, ​ കാലാവസ്ഥ ഭക്ഷ്യ നിധി, ആരോഗ്യം, ജലനിധി എന്നിവയിലേക്കാണ്​ ഫണ്ടുകളു​ടെ വാഗ്​ദാനം. ഉച്ചകോടി തീരുമാനങ്ങൾ പ്രതീക്ഷ പകരുന്നതാണെന്ന്​ വേൾഡ്​ ബാങ്ക്​ മേധാവി അജയ്​ ബംഗ പ്രതികരിച്ചു

ഇതിനകം ഉച്ചകോടിയിൽ എട്ട് പ്രതിജ്ഞകളും പ്രഖ്യാപനങ്ങളും രൂപപ്പെട്ടതായി കോപ്​ 28 പ്രസിഡൻറ്​ ഡോ. സുൽത്താൻ അൽ ജാബിർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു​. ഹൈഡ്രജൻ, കൂളിങ്​, ജെന്‍റർ എന്നിവയിലാണ്​ ഇനി പ്രഖ്യാപനങ്ങൾ വരാനിരിക്കുന്നത്​.

WEB DESK
Next Story
Share it