Begin typing your search...

യുഎഇയിൽ പെയ്ത മഴ ക്ലൗ​ഡ് സീഡിങ് മൂലം അല്ല ; പ്രചാരണം തള്ളി അധികൃതർ

യുഎഇയിൽ പെയ്ത മഴ ക്ലൗ​ഡ് സീഡിങ് മൂലം അല്ല ; പ്രചാരണം തള്ളി അധികൃതർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക​ന​ത്ത മ​ഴ​ക്ക്​ കാ​ര​ണ​മാ​യ​ത്​ ക്ലൗ​ഡ്​ സീ​ഡി​ങ്​ മൂ​ല​മാ​ണെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ള്ളി അ​ധി​കൃ​ത​ർ. ചൊ​വ്വാ​ഴ്ച​​ത്തെ മ​ഴ​ക്ക്​ മു​മ്പാ​യി ക്ലൗ​ഡ്​ സീ​ഡി​ങ്​ ന​ട​ന്നി​ട്ടി​ല്ലെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

നി​ര​വ​ധി​പേ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​ക്ക്​ കാ​ര​ണ​മാ​യ​ത്​ ക്ലൗ​ഡ്​ സീ​ഡി​ങ്ങാ​ണെ​ന്ന അ​ഭി​പ്രാ​യം പ​ങ്കു​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. ജ​ന​ങ്ങ​ളു​ടെ​യും ​ക്ലൗ​ഡ്​ സീ​ഡി​ങ്​ ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ളു​ടെ​യും പൈ​ല​റ്റു​മാ​രു​ടെ​യും സു​ര​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ ഗു​രു​ത​ര​മാ​യ കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​തി​ന്​ മു​തി​രാ​റി​ല്ല. മ​ഴ​യു​ടെ ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന​ങ്ങ​ൾ പ​റ​ന്ന​ത്​ ശ​രി​യാ​ണെ​ങ്കി​ലും, അ​ത്​ ഓ​പ​റേ​ഷ​ന്​ വേ​ണ്ടി​യാ​യി​രു​ന്നി​ല്ല. ചി​ല​ർ പ​റ​യു​ന്ന​ത്​ സീ​ഡി​ങ്ങാ​ണ്​ ക​ന​ത്ത മ​ഴ​ക്ക്​ കാ​ര​ണ​മാ​യ​തെ​ന്നാ​ണ്. എ​ന്നാ​ൽ, ഞ​ങ്ങ​ൾ​ക്ക​തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ല -പ്ര​സ്താ​വ​ന ചൂ​ണ്ടി​ക്കാ​ണി​ച്ചു.

WEB DESK
Next Story
Share it