Begin typing your search...

വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യം ; വൈദ്യുതി നിരക്കിൽ ചില വ്യവസായങ്ങൾക്ക് ഇളവ്

വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യം ; വൈദ്യുതി നിരക്കിൽ ചില വ്യവസായങ്ങൾക്ക് ഇളവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച ല​ക്ഷ്യം​വെ​ച്ച്​ ചി​ല ക​മ്പ​നി​ക​ൾ​ക്ക്​ വൈ​ദ്യു​തി നി​ര​ക്കി​ൽ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച്​ എ​മി​റേ​റ്റ്​​സ്​ വാ​ട്ട​ർ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രി​സി​റ്റി ക​മ്പ​നി (ഇ​വെ​ക്). വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ ചി​ല വ്യാ​വ​സാ​യി​ക ക​മ്പ​നി​ക​ൾ​ക്കാ​ണ്​ വൈ​ദ്യു​തി നി​ര​ക്കി​ൽ ഇ​ള​വ്​ ല​ഭി​ക്കു​ക. ഇ​ത്ത​രം ക​മ്പ​നി​ക​ളു​ടെ വി​ല​നി​ർ​ണ​യ​ത്തി​ന്​ പ്ര​ത്യേ​ക രീ​തി​യും നി​ശ്ചി​ത ഉ​പ​ഭോ​ഗ പ​രി​ധി​യി​ലെ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി നി​ര​ക്ക് കു​റ​ക്കു​ന്ന​തി​ന്​ പ​രി​ഷ്‌​ക​രി​ച്ച ഇ​ൻ​സെ​ന്‍റീ​വ് ഘ​ട​ന​യും രൂ​പ​പ്പെ​ടു​ത്തും.

പ്ര​തി​മാ​സം 10,000 മെ​ഗാ​വാ​ട്ട് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ താ​രി​ഫ്​ പ്ര​കാ​രം ഒ​രു കി.​വാ​ട്ട് മ​ണി​ക്കൂ​റി​ന് 32 ഫി​ൽ​സ് മു​ത​ൽ 26 ഫി​ൽ​സ് വ​രെ​യാ​ണ്​ ഈ​ടാ​ക്കു​ക. അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന ‘മേ​ക്​ ഇ​ൻ ദ ​എ​മി​റേ​റ്റ്​​സ്​’ പ​രി​പാ​ടി​യി​ലാ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. പു​തി​യ സം​വി​ധാ​ന​ത്തി​ൽ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ഫീ​സി​ന​ത്തി​ൽ ഇ​ള​വ്, ഇ​ൻ​ഷു​റ​ൻ​സ്​ ഫീ​സ​ട​ക്കു​ന്ന​തി​ലെ ഇ​ള​വ്, മീ​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ ഫീ​സി​ല്ല എ​ന്നി​ങ്ങ​നെ ആ​നു​കൂ​ല്യ​ങ്ങ​ളു​ണ്ട്. വ്യ​വ​സാ​യ ക​മ്പ​നി​ക​ൾ​ക്ക്​ പു​റ​മെ, സാ​​ങ്കേ​തി​ക രം​ഗ​ത്തെ ക​മ്പ​നി​ക​ൾ​ക്കും പു​തി​യ രീ​തി ബാ​ധ​ക​മാ​യി​രി​ക്കും.

വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി വ്യ​വ​സാ​യ, അ​ഡ്വാ​ൻ​സ്‌​ഡ് ടെ​ക്‌​നോ​ള​ജി മ​ന്ത്രാ​ല​യം വി​വി​ധ സം​വി​ധാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഉ​മ​ർ അ​ൽ സു​വൈ​ദി പ​റ​ഞ്ഞു. വ്യ​വ​സാ​യ മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​ൻ 23,00 കോ​ടി ദി​ർ​ഹം അ​നു​വ​ദി​ക്കു​മെ​ന്ന്​ യു.​എ.​ഇ വ്യ​വ​സാ​യ, അ​ഡ്വാ​ൻ​സ്​​ഡ്​ ടെ​ക്​​നോ​ള​ജി മ​ന്ത്രി ഡോ. ​സു​ൽ​ത്താ​ൻ അ​ൽ​ജാ​ബി​ർ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ആ​കെ ഫ​ണ്ടി​ങ്​ 14,300 കോ​ടി ദി​ർ​ഹ​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. 2,000ത്തി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തെ സ​ഹാ​യി​ക്കാ​നാ​ണ്​ ഫ​ണ്ട്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ 100 കോ​ടി ദി​ർ​ഹം മൂ​ല്യ​മു​ള്ള വാ​യ്പ പ​ദ്ധ​തി​യും ഫോ​റ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ എ​മി​റേ​റ്റ്​​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ബാ​ങ്ക്​ അ​ട​ക്ക​മു​ള്ള വാ​ണി​ജ്യ ബാ​ങ്കു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ന​ട​പ്പാ​ക്കു​ക.

യു.​എ.​ഇ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​ന്‍റെ നേ​ട്ട​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ ‘മേ​ക്​ ഇ​റ്റ്​ ഇ​ൻ ദി ​എ​മി​റേ​റ്റ്​​സ്​’ ഫോ​റം സം​ഘ​ടി​പ്പി​ച്ച​ത്. 2020ൽ ‘​മേ​ക് ഇ​റ്റ് ഇ​ൻ എ​മി​റേ​റ്റ്സ്’ പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം 2023 ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വ്യ​വ​സാ​യി​ക ക​യ​റ്റു​മ​തി 60 ശ​ത​മാ​നം ഉ​യ​ർ​ന്ന് 18,700 കോ​ടി ദി​ർ​ഹ​മാ​യ​താ​യും മാ​ർ​ച്ചി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

WEB DESK
Next Story
Share it