അബുദാബി കെ എം സി സി ക്ക് കീഴിൽ പ്രഥമ പത്തനംതിട്ട ജില്ലാ കമ്മിറ്റി നിലവിൽ വന്നു
യു എ ഇ നാഷണൽ കെഎംസിസി യുടെ 2022 -25 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിനെ അടിസ്ഥാനമാക്കി അബുദാബി പത്തനംതിട്ട ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഇതാദ്യമായാണ് ഒരു സംസ്ഥാന കെഎംസിസി ക്കു കീഴിൽ പത്തനംതിട്ട ജില്ലക്ക് കെഎംസിസി ഘടകം രൂപീകൃതമാവുന്നത്.
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സൗത്ത് സോൺ കെഎംസിസി പ്രസിഡന്റ് ഷാനവാസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. സംസഥാന കെഎംസിസി സെക്രട്ടറി എ. സഫീഷ് യോഗം ഉത്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ലാ പ്രസിഡണ്ടെൻറായി ഫൈസൽ പി ജെ റാന്നി , ജനറൽ സെക്രട്ടറിയായി ഹാഷിം മേപ്പുറത്ത് ആറന്മുള , ട്രഷററായി മുഹമ്മദ് ഫൈസൽ റാന്നി എന്നിവരെയും വൈസ് പ്രസിഡന്റ് മാരായി നദീർ കാസിം റാന്നി, അനൂപ് കവലക്കൽ തിരുവല്ല, ബഷീർ റാവുത്തർ അടൂർ , അൻസാദ് ടി അസീസ് റാന്നി, സെക്രട്ടറി മാരായി അൻസൽ അബ്ദുൽ കരീം ആറന്മുള , ഷാരൂഖ് ഷാജഹാൻ കോന്നി, ആസിഫ് അബ്ദുല്ല അടൂർ, അനീഷ് ഹനീഫ അടൂർ തുടങ്ങിയവരേയും തിരഞ്ഞെടുത്തു. ഷാനവാസ് പുളിക്കലാണ് മുഖ്യ രക്ഷാധികാരി .
ജില്ലാ വനിതാ കെഎംസിസിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റോഷ്ന ഷാനവാസ് ചെയർപേഴ്‌സണായും ബീഗം ഷാദിയ ഷാജഹാൻ, ഹാഷിമി നദീർ, അനൂസ് സബ്ജീദ്, ഷിഫാ ഫൈസൽ തുടങ്ങിയവർ കൺവീനർമാരായും അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു.
സംസ്ഥാന കെഎംസിസി സെക്രട്ടറി റഷീദ് പട്ടാമ്പി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബുദാബി സൗത്ത് സോൺ കെഎംസിസി ട്രഷറർ ഇസ്ഹാഖ് നദ്വി, തിരുവന്തപുരം ജില്ലാ പ്രസിഡണ്ട് നിസാമുദീൻ പനവൂർ, കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുൽ സത്താർ തുടങ്ങിയവർ നിയുക്തകമ്മിറ്റിക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ ഫൈസൽ പി.ജെ. സ്വാഗതവും മുഹമ്മദ് ഫൈസൽ നന്ദിയും പറഞ്ഞു.