Begin typing your search...

യുഎഇയിൽ ബിസിനസ് ചെയ്യാനുള്ള ചെലവ് കുറയുന്നു

യുഎഇയിൽ ബിസിനസ് ചെയ്യാനുള്ള ചെലവ് കുറയുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിൽ ബിസിനസ് ചെയ്യാനുള്ള ചെലവ് കുറയുന്നു. 14 സർക്കാർ സേവനങ്ങൾക്ക് ഫീസുകൾ കുറച്ചു. ചിലതിന് ഫീസ് ഒഴിവാക്കുകയും ചെയ്തു. നിക്ഷേപകരെയും ചെറുകിട, ഇടത്തരം സംരംഭകരെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് വ്യവസായ, നൂതന സാങ്കേതികവിദ്യാ മന്ത്രാലയം അറിയിച്ചു.

വിദേശ നിക്ഷേപം ആകർഷിച്ച് വ്യവസായ മേഖലകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. എണ്ണയിതര സമ്പദ്വ്യവസ്ഥ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായി നേരത്തെ കമ്പനികൾക്ക് 100% ഉടമസ്ഥാവകാശം നൽകിയിരുന്നു. വീസ നടപടികൾ ലഘൂകരിക്കുകയും സർക്കാർ ഫീസിൽ ഗണ്യമായ കുറവു വരുത്തുകയും ചെയ്തിരുന്നു. ഇതോടെ ഇടപാടിൽ 25% വർധനയാണ് പ്രതീക്ഷിക്കുന്നത്.

അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ യുഎഇയിൽ കൂടുതൽ നിക്ഷേപകരെ ആകർഷിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതായി അണ്ടർ സെക്രട്ടറി പറഞ്ഞു. ലോകബാങ്കിന്റെ ഡൂയിങ് ബിസിനസ് 2020 റിപ്പോർട്ട് പ്രകാരം 16ാം സ്ഥാനത്താണ് യുഎഇ.

Elizabeth
Next Story
Share it