Begin typing your search...

അബൂദാബിയിൽ ചരിത്ര മ്യൂസിയത്തിൻ്റെ നിർമാണം പുരോഗമിക്കുന്നു

അബൂദാബിയിൽ ചരിത്ര മ്യൂസിയത്തിൻ്റെ നിർമാണം പുരോഗമിക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​ബൂ​ദ​ബി നാ​ഷ​ന​ല്‍ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ന്‍റെ നി​ര്‍മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. സ​അ​ദി​യാ​ത്ത് സാം​സ്‌​കാ​രി​ക ജി​ല്ല​യി​ല്‍ 35,000 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ നി​ര്‍മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ്യൂ​സി​യ​ത്തി​ന്‍റെ പ​ണി​ക​ള്‍ അ​ടു​ത്ത വ​ര്‍ഷ​ത്തോ​ടെ പൂ​ര്‍ത്തി​യാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഗ്ര​ഹ​ത്തി​ന്‍റെ പ​രി​ണാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വു​ക​ള്‍ ആ​ഴ​ത്തി​ലാ​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളാ​വും മ്യൂ​സി​യ​ത്തി​ലൂ​ടെ സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ല​ഭി​ക്കു​ക. 6.6 കോ​ടി വ​ര്‍ഷം മു​മ്പ് ദി​നോ​സ​റു​ക​ളു​ടെ വം​ശ​നാ​ശം അ​ട​യാ​ള​പ്പെ​ടു​ത്തി​യ ക്രി​റ്റാ​ഷ്യ​സ് കാ​ല​ഘ​ട്ട​ത്തി​ല്‍ ജീ​വി​ച്ചി​രു​ന്ന സ​സ്യ​ബു​ക്ക് ദി​നോ​സ​റാ​യ ഹാ​ഡ്രോ​സോ​റി​ന്‍റെ വെ​ളു​ത്ത താ​ടി മ്യൂ​സി​യ​ത്തി​ലെ പാ​ലെ​യോ ലാ​ബി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും.

6.7 കോ​ടി വ​ര്‍ഷം മു​മ്പ് ജീ​വി​ച്ചി​രു​ന്ന ടി​റ​നോ​സോ​റ​സ് റെ​ക്‌​സി​ന്‍റെ ഫോ​സി​ലും 15 കോ​ടി വ​ര്‍ഷം മു​മ്പ് ജീ​വി​ച്ചി​രു​ന്ന ദി​നോ​സ​റി​ന്‍റെ ഫോ​സി​ലും മ്യൂ​സി​യ​ത്തി​ല്‍ കാ​ണാ​നാ​വും.

70 ല​ക്ഷം വ​ര്‍ഷം മു​മ്പ് ജീ​വി​ച്ചി​രു​ന്ന നാ​ല് കൊ​മ്പു​ക​ളോ​ടു​കൂ​ടി​യ അ​റേ​ബ്യ​ന്‍ ആ​ന​യു​ടെ ഫോ​സി​ല്‍, സ​മു​ദ്ര ജീ​വി​ക​ളു​ടെ മാ​തൃ​ക​ക​ള്‍ മു​ത​ലാ​യ​വ​യും മ്യൂ​സി​യ​ത്തി​ല്‍ ഒ​രു​ക്കും. ഭൂ​മി​യി​ലെ ജീ​വ​ന്‍റെ തു​ട​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള ഉ​ള്‍ക്കാ​ഴ്ച​ക​ള്‍ ന​ല്‍കു​ന്ന ഏ​ഴ്​ ശ​ത​കോ​ടി വ​ര്‍ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ധാ​ന്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ മു​ര്‍ച്ചി​സ​ണ്‍ ഉ​ല്‍ക്കാ​ശി​ല അ​ട​ക്ക​മു​ള്ള​വ​യെ​ക്കു​റി​ച്ചും 13.8 ശ​ത​കോ​ടി വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള വ​സ്തു​ക്ക​ളെ​ക്കു​റി​ച്ചും മ്യൂ​സി​യ​ത്തി​ല്‍ പ്ര​ദ​ര്‍ശ​ന​ങ്ങ​ളു​ണ്ടാ​കും. കു​ട്ടി​ക​ളെ​യ​ട​ക്കം ആ​വേ​ശ​ഭ​രി​ത​രാ​ക്കു​ന്ന കാ​ഴ്ച​ക​ളും പ്ര​ദ​ര്‍ശ​ന​ങ്ങ​ളു​മാ​ണ് മ്യൂ​സി​യ​ത്തി​ലു​ണ്ടാ​വു​ക​യെ​ന്ന് അ​സി​സ്റ്റ​ന്‍റ്​ ക്യു​റേ​റ്റ​ര്‍ നൂ​റ അ​ബ്ദു​ല്ല അ​ല്‍ബ​ലൂ​ഷി പ​റ​ഞ്ഞു.

WEB DESK
Next Story
Share it