Begin typing your search...

മെട്രോ ബ്ലൂലൈൻ നിർമാണം ഈ വർഷം ആരംഭിക്കും

മെട്രോ ബ്ലൂലൈൻ നിർമാണം ഈ വർഷം ആരംഭിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എ​മി​റേ​റ്റി​ലെ ഗ​താ​ഗ​ത രം​ഗ​ത്ത്​ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന മെ​ട്രോ ബ്ലൂ​ലൈ​ൻ പ​ദ്ധ​തി ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​ഇ​റാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം നേ​ര​ത്തേ പ​ദ്ധ​തി​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. നി​ല​വി​ലു​ള്ള റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച്​ നി​ർ​മി​ക്കു​ന്ന പാ​ത 30 കി.​മീ​റ്റ​ർ നീ​ള​മു​ള്ള​താ​ണ്. 15.5 കി.​മീ​റ്റ​ർ പാ​ത ഭൂ​മി​ക്ക​ടി​യി​ലും 14.5 കി.​മീ​റ്റ​ർ പാ​ത മു​ക​ളി​ലൂ​ടെ​യു​മാ​ണ്​ ക​ട​ന്നു​പോ​വു​ക.


2029ൽ ​പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന മെ​ട്രോ ലൈ​ൻ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്​ 1800 കോ​ടി ദി​ർ​ഹം ചെ​ല​വാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഭൂ​മി​ക്ക​ടി​യി​ൽ 70 മീ​റ്റ​ർ ആ​ഴ​ത്തി​ലാ​യി​രി​ക്കും പാ​ത നി​ർ​മി​ക്കു​ക. 2028ൽ ​പ​രി​ക്ഷ​ണ​യോ​ട്ട​വും 2029ൽ ​ഔ​ദ്യോ​ഗി​ക​മാ​യി ഓ​പ​റേ​ഷ​ൻ തു​ട​ങ്ങാ​നു​മാ​ണ്​ ആ​​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മൊ​ത്തം മെ​ട്രോ ശൃം​ഖ​ല 78 സ്റ്റേ​ഷ​നു​ക​ളും 168 ട്രെ​യി​നു​ക​ളു​മു​ള്ള 131 കി​ലോ​മീ​റ്റ​ർ റെ​യി​ൽ​വേ ലൈ​നാ​കും. ന​ഗ​ര​ത്തി​ലെ ജ​ന​സം​ഖ്യ വ​ർ​ധ​ന​ക്ക്​ അ​നു​സൃ​ത​മാ​യി ആ​സൂ​ത്ര​ണം​ചെ​യ്ത്​ ബ്ലൂ​ലൈ​ൻ പ​ദ്ധ​തി 10 ല​ക്ഷം താ​മ​സ​ക്കാ​ർ​ക്ക്​ യാ​ത്ര​സൗ​ക​ര്യം എ​ളു​പ്പ​മാ​ക്കു​ന്ന​താ​ണെ​ന്നും മ​താ​ർ അ​ൽ താ​ഇ​ർ വെ​ളി​പ്പെ​ടു​ത്തി.

എ​മി​റേ​റ്റി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 70.2 കോ​ടി​യാ​ണെ​ന്നും ഇ​വ​രി​ൽ 62 ശ​ത​മാ​ന​വും ഉ​പ​യോ​ഗി​ച്ച​ത്​ ദു​ബൈ മെ​ട്രോ​യും പൊ​തു ബ​സു​ക​ളു​മാ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ദു​ബൈ മെ​ട്രോ, ട്രാം, ​ബ​സ്​ സ​ർ​വി​സ്, അ​ബ്ര, ഫെ​റി, വാ​ട്ട​ർ ടാ​ക്സി, വാ​ട്ട​ർ ബ​സ്, ടാ​ക്സി, ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്, റെ​ന്‍റ​ൽ കാ​ർ എ​ന്നി​വ​യ​ട​ക്കം ഉ​പ​യോ​ഗി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണ​മാ​ണ്​ 70കോ​ടി പി​ന്നി​ട്ട​ത്. 2022ലെ ​ആ​കെ യാ​ത്ര​ക്കാ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 13 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ന​ല്ല സൂ​ച​ന​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി(​കോ​പ്​ 28) അ​ട​ക്കം വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക്​ ദു​ബൈ സാ​ക്ഷ്യം​വ​ഹി​ച്ച ഡി​സം​ബ​റി​ലാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​ത്.

WEB DESK
Next Story
Share it