Begin typing your search...
അജ്മാനിൽ ടാക്സി നിരക്കുകൾ കുറച്ചു
ഇന്ധന വില കുറഞ്ഞതോടെ അജ്മാനിൽ ടാക്സി നിരക്കുകൾ കുറച്ചു. അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ടാക്സി നിരക്കിളവ് പ്രഖ്യാപിച്ചത്.
ടാക്സി യാത്രക്കാർക്ക് കിലോമീറ്ററിന് 1.75 ദിർഹമായിരിക്കും നിരക്ക്. കഴിഞ്ഞ മാസം കിലോമീറ്ററിന് 1.80 ദിർഹമായിരുന്നു. കഴിഞ്ഞ മാസത്തെ നിരക്കിനേക്കാൾ അഞ്ച് ഫിൽസാണ് കുറഞ്ഞതെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
തുടർച്ചയായ രണ്ടാം മാസമാണ് ടാക്സി നിരക്കിൽ കുറവ് വരുന്നത്. ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
Next Story