വേനൽകാല സുരക്ഷ ; ബോധവൽക്കരണ പരിപാടിയുമായി അബൂദാബി സിവിൽ ഡിഫൻസ്
തീപിടിത്തം ഒഴിവാക്കാൻ ബോധവത്കരണ പരിപാടിക്ക് തുടക്കമിട്ട് അബൂദബി സിവിൽ ഡിഫൻസ്. ‘വേനൽക്കാല സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ട’ എന്ന മുദ്രാവാക്യവുമായാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
വേനൽക്കാലത്ത് തീപിടിത്തങ്ങളും അപകടങ്ങളും വർധിക്കുന്ന പ്രവണത കുറക്കാൻ ലക്ഷ്യമിട്ടാണ് അബൂദബി സിവിൽ ഡിഫൻസിന്റെ ബോധവത്കരണം. വാഹനങ്ങൾ വേനൽക്കാലത്ത് അറ്റകുറ്റപ്പണി നടത്തിയും ടയറുകൾ മാറ്റിയും സുരക്ഷിതമാക്കാൻ വാഹന ഉടമകൾക്ക് ക്യാമ്പയിനിൽ നിർദേശം നൽകും.തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാനും സിവിൽ ഡിഫൻസ് നിർദേശിക്കുന്നുണ്ട്.
വാഹനങ്ങളിൽ മാത്രമല്ല, വീടുകളിലും തൊഴിലിടങ്ങളിലും തീപിടിത്തം ഒഴിവാക്കാനായി ജാഗ്രത വേണം. തീപിടിത്തമുണ്ടായാൽ നടത്തേണ്ട പ്രാഥമിക രക്ഷാപ്രവർത്തനങ്ങളെ കുറിച്ചും അഗ്നിരക്ഷാ രീതികളെ കുറിച്ചും ബോധവത്കരണത്തിന്റെ ഭാഗമായി സിവിൽ ഡിഫൻസ് പരിശീലനം നൽകും.