Begin typing your search...

വേനലവധി അവസാനിക്കുന്നു ; ദുബൈ വിമാനത്താവളം വീണ്ടും തിരക്കിലേക്ക്

വേനലവധി അവസാനിക്കുന്നു ; ദുബൈ വിമാനത്താവളം വീണ്ടും തിരക്കിലേക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വേ​ന​ല​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ ദു​ബൈ വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തി​ര​ക്കി​ലേ​ക്ക്. ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യ ദു​ബൈ​യി​ൽ അ​ടു​ത്ത 13 ദി​വ​സ​ങ്ങ​ളി​ൽ 34.3 ല​ക്ഷം യാ​ത്ര​ക്കാ​രെ​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ ബു​ധ​നാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി.

ദി​വ​സ​വും ശ​രാ​ശ​രി 2.64 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ്​ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ്​ 31, സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ തീ​യ​തി​ക​ളി​ൽ മാ​ത്രം അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​ർ ക​ട​ന്നു​പോ​കും. സെ​പ്​​റ്റം​ബ​റി​ലെ ആ​ദ്യ​ദി​ന​മാ​യി​രി​ക്കും ഈ ​കാ​ല​യ​ള​വി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ദി​വ​സ​​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 2.91 ല​ക്ഷം യാ​ത്ര​ക്കാ​രെ​യാ​ണ്​ ഈ ​ദി​വ​സം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​ർ​ക്ക്​ ത​ട​സ്സ​മി​ല്ലാ​ത്ത സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ദു​ബൈ വി​മാ​ന​ത്താ​വ​ളം വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യും മ​റ്റു സേ​വ​ന​പ​ങ്കാ​ളി​ക​ളു​മാ​യും സ​ഹ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വേ​ന​ല​വ​ധി​യു​ടെ തു​ട​ക്ക​സ​മ​യ​ത്തും വ​ലി​യ തി​ര​ക്ക്​ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദൃ​ശ്യ​മാ​യി​രു​ന്നു. ജൂ​ലൈ ആ​റു മു​ത​ൽ 17 വ​രെ 33 ല​ക്ഷം യാ​ത്ര​ക്കാ​ർ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​താ​യാ​ണ്​ ക​ണ​ക്ക്. ഇ​തി​ൽ ഒ​മ്പ​ത്​ ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ യാ​ത്ര​ക്കാ​ർ ദു​ബൈ​യി​ൽ​ നി​ന്ന്​ യാ​ത്ര പു​റ​പ്പെ​ട്ട​വ​രാ​ണ്.

ജൂ​ലൈ, ആ​ഗ​സ്റ്റ്​ മാ​സ​ങ്ങ​ളി​ലാ​ണ്​ യു.​എ.​ഇ​യി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ വേ​ന​ല​വ​ധി. സെ​പ്​​റ്റം​ബ​റോ​ടെ സ്കൂ​ളു​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യി​ത്തു​ട​ങ്ങും. അ​തി​നാ​ൽ, പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്വ​ന്തം നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മ​യ​മാ​ണി​ത്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​തും ഇ​ക്കാ​ല​യ​ള​വി​ലാ​ണ്. ജൂ​ലൈ 12 മു​ത​ൽ 14 വ​രെ തീ​യ​തി​ക​ളി​ലാ​യി 8.4 ല​ക്ഷം യാ​ത്ര​ക്കാ​രെ​യാ​ണ്​ പ്ര​തീ​ക്ഷി​ച്ച​ത്.

ഇ​ക്കാ​ല​യ​ള​വി​ൽ 2.86 ല​ക്ഷം പേ​ർ എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ച ജൂ​ലൈ 13നാ​ണ്​ ഏ​റ്റ​വും തി​ര​ക്കേ​റി​യ ദി​വ​സ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്​. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ നേ​ര​ത്തേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ക്കാ​റു​ണ്ട്. തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ ടെ​ർ​മി​ന​ൽ ഒ​ന്നി​ലും മൂ​ന്നി​ലും മെ​ട്രോ ഉ​പ​യോ​ഗി​ക്കാ​നും നി​​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്.

ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ലു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ 4.49 കോ​ടി യാ​ത്ര​ക്കാ​രാ​ണ്​ ദു​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു​പോ​യ​ത്. ഓ​രോ വ​ർ​ഷ​വും എ​ട്ടു ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ വി​മാ​ന​ത്താ​വ​ളം കൈ​വ​രി​ക്കു​ന്ന​ത്.

WEB DESK
Next Story
Share it