Begin typing your search...
സ്വീഹാൻ റോഡിൽ വേഗപരിധി കുറച്ചു
സ്വീഹാൻ റോഡിൽ അബൂദബിയിലേക്ക് പോവുന്ന ദിശയിൽ തലാൽ സ്വീഹാൻ-സ്വീഹാൻ ഭാഗത്ത് വേഗപരിധി കുറച്ചതായി അബൂദബി പൊലീസ് അറിയിച്ചു. മണിക്കൂറിൽ 100 കിലോമീറ്ററായാണ് ഇവിടെ പരമാവധി വേഗം നിശ്ചയിച്ചിരിക്കുന്നത്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറക്കുന്നതിന്റെയും ഭാഗമായാണ് നടപടി. വേഗപരിധി പാലിച്ച് എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബൂദബി പൊലീസ് ആവശ്യപ്പെട്ടു. അപകടങ്ങൾ ഇല്ലാതാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി നിരവധി റോഡുകളിലെ വേഗപരിധിയിൽ അധികൃതർ നേരത്തേ മാറ്റം വരുത്തിയിരുന്നു.
Next Story