Begin typing your search...

അബൂദബിയിൽ ഡ്രൈവറില്ലാ വാഹന നിർമാണത്തിന്​ ​പ്രത്യേക മേഖല

അബൂദബിയിൽ ഡ്രൈവറില്ലാ വാഹന നിർമാണത്തിന്​ ​പ്രത്യേക മേഖല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​ബൂ​ദ​ബി​യി​ൽ സ്വ​യം​നി​യ​ന്ത്ര​ണ വാ​ഹ​ന​ങ്ങ​ളു​ടെ വി​ക​സ​ന​വും നി​ർ​മാ​ണ​വും ല​ക്ഷ്യ​മി​ട്ട്​ പ്ര​ത്യേ​ക വ്യ​വ​സാ​യ​മേ​ഖ​ല സ്ഥാ​പി​ക്കു​ന്നു. ക​ര​യി​ലും ക​ട​ലി​ലും ആ​കാ​ശ​ത്തും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ​സ്വ​യം​നി​യ​ന്ത്ര​ണ വാ​ഹ​ന​ങ്ങ​ൾ വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ക്കു​ക​യാ​ണ് ല​ക്ഷ്യം.​ ഹ​രി​ത ഗ​താ​ഗ​ത​ത്തി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​നം ല​ക്ഷ്യ​മി​ട്ടാ​ണ്​ സ്മാ​ർ​ട്ട്​ ആ​ൻ​ഡ്​ ഓ​ട്ടോ​ണ​മ​സ്​ വെ​ഹി​ക്ക്​​ൾ ഇ​ൻ​ഡ​സ്​​ട്രീ​സ്​ (എ​സ്.​എ.​വി.​​ഐ) എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക വ്യ​വ​സാ​യ ക്ല​സ്റ്റ​റി​ന്​ രൂ​പം ന​ൽ​കു​ന്ന​ത്​​. ഇ​തു​വ​ഴി 30,000ത്തി​നും 50,000ത്തി​നും ഇ​ട​യി​ൽ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. കൂ​ടാ​തെ, രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‍വ്യ​വ​സ്ഥ​യി​ൽ 12,000 കോ​ടി ദി​ർ​ഹ​മി​ന്‍റെ അ​ധി​ക​വ​രു​മാ​ന​വും പ്ര​തീ​ക്ഷി​ക്കു​ന്നു.

ബു​ധ​നാ​ഴ്ച അ​ബൂ​ദ​ബി മീ​ഡി​യ ഓ​ഫി​സാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും അ​ബൂ​ദ​ബി എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ​ദ്ധ​തി​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി. അ​ബൂ​ദ​ബി ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ എ​ക്ക​ണോ​മി​ക്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ​ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ്​ ജാ​സിം അ​ൽ സാ​ബി അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. ഹ​രി​ത ഗ​താ​ഗ​ത ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി നൂ​ത​ന വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്കു​കൂ​ടി നി​ക്ഷേ​പം വ്യാ​പി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഇ​മാ​റാ​ത്തി പൗ​ര​ന്മാ​രു​ടെ വൈ​ദ​ഗ്​​ധ്യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​ഗോ​ള​ത​ല​ത്തി​ൽ വി​ദ​ഗ്​​ധ​രെ ആ​ക​ർ​ഷി​ക്കാ​നും അ​തു​വ​ഴി വ്യ​വ​സാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും കി​രീ​ടാ​വ​കാ​ശി നി​ർ​ദേ​ശം ന​ൽ​കി.

ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യാ​യ കോ​പ്​28​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന രാ​ജ്യം എ​ന്ന നി​ല​യി​ൽ മു​ഴു​വ​ൻ മേ​ഖ​ല​ക​ളി​ലും സു​സ്ഥി​ര​മാ​യ രീ​തി​ക​ൾ ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ. 2030ഓ​ടെ സു​സ്ഥി​ര​മാ​യ ഗ​താ​ഗ​ത​മാ​ർ​ഗ​ങ്ങ​ളു​ടെ കൂ​ടു​ത​ൽ ഉ​പ​യോ​ഗം ല​ക്ഷ്യ​മി​ട്ട്​​ അ​ബൂ​ദ​ബി ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ മൊ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ്​ സ്ട്രാ​റ്റ​ജി (ടി.​എം.​എം) നേ​ര​ത്തേ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

WEB DESK
Next Story
Share it