Begin typing your search...
ഷാർജ സ്കൈ അഡ്വഞ്ചേഴ്സ് പാരാഗ്ലൈഡിങ് സെന്റർ തുറന്നു
ഷാർജ സ്കൈ അഡ്വഞ്ചേഴ്സ് പാരാഗ്ലൈഡിങ് സെന്റർ സഞ്ചാരികൾക്കായി തുറന്നു. തിങ്കളാഴ്ച മുതൽ പാരാഗ്ലൈഡിങ്ങ് ചെയ്യാം. ഷാർജ നിക്ഷേപ വികസന വകുപ്പിനു കീഴിലാണ് രാജ്യത്തെ ആദ്യ ലൈസൻസുള്ള പാരാഗ്ലൈഡിങ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. രാജ്യാന്തര പാരാഗ്ലൈഡിങ് ചാംപ്യൻഷിപ്പോടെയാണ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുക. ഷാർജയുടെ മധ്യമേഖലയിൽ അൽ ഫയ റിട്രീറ്റിനു സമീപമായാണ് ഈ പുതിയ വിനോദകേന്ദ്രം. ഷാർജയിലെ സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഇസാം അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പുതിയ കേന്ദ്രത്തിന്റെ പ്രഖ്യാപനം.
Next Story