Begin typing your search...

ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ദുബൈയിൽ നിരോധനം

ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ദുബൈയിൽ നിരോധനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ​ക്ക് ദു​ബൈ​യി​ൽ തി​ങ്ക​ളാ​ഴ്ച(01/01/2014) മു​ത​ൽ​ നി​രോ​ധ​നം. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ച്​ ഒ​ഴി​വാ​ക്കു​ന്ന പ്ലാ​സ്റ്റി​ക്​ ക​വ​റു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ക്കും വി​പ​ണ​ന​ത്തി​നു​മാ​ണ്​ നി​രോ​ധ​നം. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂ​മാ​ണ് ഞാ​യ​റാ​ഴ്ച​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

2024ന്‍റെ തു​ട​ക്ക​ത്തി​ൽ മു​ഴു​വ​ൻ എ​മി​റേ​റ്റു​ക​ളി​ലും പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ലാ​സ്റ്റി​ക്​ കാ​രി​ബാ​ഗു​ക​ൾ നി​രോ​ധി​ക്കാ​ൻ​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം ജ​നു​വ​രി​ മു​ത​ൽ ഓ​രോ എ​മി​റേ​റ്റും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ദു​ബൈ​യി​ൽ തി​ങ്ക​ളാ​ഴ്ച​ മു​ത​ൽ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​​ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ വാം ​റി​പ്പോ​ർ​ട്ട്​ ചെ​യ്തു. എ​ന്നാ​ൽ, പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ൾ​കൊ​ണ്ട്​ നി​ർ​മി​ക്കു​ന്ന ബാ​ഗു​ക​ൾ​ക്കും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ൾ​ക്കും നി​രോ​ധ​ന​മി​ല്ല.

പ​രി​സ്ഥി​തി സൗ​ഹൃ​ദ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ പ്ലാ​സ്റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ഘ​ട്ടം ഘ​ട്ട​മാ​യി നി​രോ​ധി​ക്കാ​നാ​ണ്​ യു.​എ.​ഇ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 2025 മു​ത​ൽ ടേ​ബി​ൾ ക​വ​ർ, ക​പ്പു​ക​ൾ, സ്റ്റി​റോ​ഫോം ഫു​ഡ്​ ക​ണ്ടെ​യ്​​ന​ർ, പ്ലാ​സ്റ്റി​ക്​​ സ്​​ട്രോ​ക​ൾ, ​കോ​ട്ട​ൻ ബ​ഡ്​​സ്, പ്ലാ​സ്റ്റി​ക്​ സ്റ്റി​റേ​ഴ്​​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും നി​രോ​ധി​ക്കും. പ്ലാ​സ്റ്റി​ക്​ പ്ലേ​റ്റു​ക​ൾ, ഫു​ഡ്​ ക​ണ്ടെ​യ്​​ന​റു​ക​ൾ, ടേ​ബി​ൾ വി​രി​ക​ൾ, കു​ടി​വെ​ള്ള കു​പ്പി​ക​ൾ, അ​വ​യു​ടെ മൂ​ടി​ക​ൾ എ​ന്നി​വ 2026 മു​ത​ൽ നി​രോ​ധി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

നി​യ​മം ലം​ഘി​ച്ചാ​ൽ 200 ദി​ർ​ഹ​മാ​ണ്​ പി​ഴ. ഒ​രു വ​ർ​ഷ​ത്തി​നി​ടെ നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ ഓ​രോ ത​വ​ണ​യും ഇ​ര​ട്ടി പി​ഴ ഈ​ടാ​ക്കും.ഇ​ങ്ങ​നെ പ​ര​മാ​വ​ധി 2000 ദി​ർ​ഹം​വ​രെ​യാ​ണ്​ പി​ഴ.

പ്ലാ​സ്റ്റി​ക്​ നി​രോ​ധ​ന​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്ന​നി​ല​യി​ൽ 2022ൽ ​ദു​ബൈ പ്ലാ​സ്റ്റി​ക്​ ബാ​ഗു​ക​ൾ​ക്ക്​ 25 ഫി​ൽ​സ്​ ഈ​ടാ​ക്കി​യ​​​പ്പോ​ൾ അ​ബൂ​ദ​ബി​യി​ൽ പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മാം​സം, മ​ത്സ്യം, പ​ച്ച​ക്ക​റി​ക​ൾ, പ​ഴം, ധാ​ന്യ​ങ്ങ​ൾ, ബ്ര​ഡ്​ എ​ന്നി​വ​ക്കൊ​പ്പം ച​വ​റ്റു​കൊ​ട്ട​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക​ട്ടി കു​റ​ഞ്ഞ ഫി​ലിം റൂ​ളു​ക​ൾ​കൊ​ണ്ടു​ള്ള പ്ലാ​സ്റ്റി​ക്​ ക​വ​റു​ക​ൾ​ക്ക്​ നി​രോ​ധ​നം ബാ​ധ​ക​ല്ല. രാ​ജ്യ​ത്ത് നി​ർ​മി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തോ പു​ന​ർ​ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തോ ആ​യ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക്​ ക​വ​റു​ക​ൾ​ക്കും നി​രോ​ധ​നം ബാ​ധ​ക​മ​ല്ല.

WEB DESK
Next Story
Share it