Begin typing your search...

ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്

ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐഎഎഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയുമായി കൂടിക്കാഴ്ച നടത്തി യുഎഇ വൈസ് പ്രഡിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

വേൾഡ് ഗവൺമെന്റ് ഉച്ചകോടി 2023 ന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച. ആഗോള സാമ്പത്തിക പ്രശ്‌നങ്ങൾ, യുഎഇയും ഐഎംഎഫും തമ്മിലുള്ള ബന്ധം, ആഗോള ബിസിനസ്സുകളുടെ ലക്ഷ്യസ്ഥാനമെന്ന നിലയിൽ യുഎഇയുടെ വളർച്ച എന്നിവ യോഗം ചർച്ച ചെയ്തു.

സർക്കാരിന്റെ ഭാവി രൂപപ്പെടുത്തുന്നതിനും, സുസ്ഥിരമായ ആഗോള സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും, നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ലോക ഗവൺമെന്റ് ഉച്ചകോടിയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.

മാനവരാശിക്ക് ശോഭനമായ ഭാവി സൃഷ്ടിക്കുന്നതിന് ക്രിയാത്മകമായ സംവാദത്തിനും ആശയ വിനിമയത്തിനും വേദിയൊരുക്കുന്നതാണ് ലോക ഗവൺമെന്റ് ഉച്ചകോടിയെന്ന് ക്രിസ്റ്റലീന ജോർജീവ അറിയിച്ചു. യുഎഇയുമായുള്ള സഹകരണം കൂടുതൽ വർദ്ധിപ്പിക്കാൻ ഐഎംഎഫിന് താത്പര്യമുണ്ടെന്നും ക്രിസ്റ്റലീന കൂട്ടിച്ചേർത്തു.

Ammu
Next Story
Share it