Begin typing your search...
യു എ ഇ പാർലമെന്റ് സമ്മേളനം തുടങ്ങി; സഖർ ഗോബാഷ് വീണ്ടും സ്പീക്കർ
യു എ ഇ പാർലമെന്റ് സ്പീക്കറായി സഖർ ഗോബാഷിനെ വീണ്ടും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് ശേഷം പുതിയ പാർലമെന്റംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ നിയമനിർമാണ യോഗം പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഐക്യകണ്ഠേനയാണ് സഖർ ഗോബാഷിനെ ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കറായി വീണ്ടും തെരഞ്ഞെടുത്തത്. കഴിഞ്ഞ സഭയുടെ കാലത്തും ഇദ്ദേഹമായിരുന്നു അധ്യക്ഷൻ. സ്പീക്കർ തെരഞ്ഞെടുപ്പിലേക്ക് മറ്റാരും നാമനിർദേശം നൽകിയിരുന്നില്ല. കഴിഞ്ഞമാസമാണ് യു എ ഇ പാർലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ പുതിയ അംഗങ്ങൾക്ക് സഭാ നടപടികൾ പരിചയപ്പെടുത്താനായി സഭ സമ്മേളിച്ചിരുന്നു.
ഇന്നാണ്, പുതിയ സഭയുടെ ഔദ്യോഗിക സമ്മേളനം ആരംഭിച്ചത്. നടപടികൾ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി അബ്ദുറഹ്മാൻ അൽ ഉവൈസി ആദ്യ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
Next Story