Begin typing your search...

ഉദ്യോഗസ്ഥന് അഭിനന്ദനമറിയിക്കാൻ നേരിട്ടെത്തി ദുബൈ കിരീടാവകാശി

ഉദ്യോഗസ്ഥന് അഭിനന്ദനമറിയിക്കാൻ നേരിട്ടെത്തി ദുബൈ കിരീടാവകാശി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വീൽചെയറിൽ ഓഫീസിലെത്തിയ വയോധികക്ക് പ്രത്യേക പരിഗണന നൽകി മാതൃക കാണിച്ച സർക്കാർ ഉദ്യോഗസ്ഥനെ കാണാൻ നേരിട്ടെത്തി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബൈ സാമൂഹിക വികസന വകുപ്പിലെ ജമാൽ അബ്ദുറഹ്മാനെ അഭിനന്ദിക്കാനാണ് കിരീടാവകാശി ശൈഖ് ഹംദാൻ നേരിട്ട് എത്തിയത്.

കഴിഞ്ഞ മാസം വീൽചെയറിൽ ഓഫീസിലെത്തിയ വയോധികയുടെ ആവശ്യം കേൾക്കാൻ ഉദ്യോഗസ്ഥൻ ഇരിപ്പിടത്തിൽ നിന്ന് ഇറങ്ങി അരികിലിരിക്കുന്ന വീഡിയോ വൈറലായിരുന്നു. എക്സിലൂടെ അഭിനന്ദിച്ചതിന് പിന്നാലെയാണ് ശൈഖ് ഹംദാൻ ഉദ്യോഗസ്ഥനെ കാണാൻ കഴിഞ്ഞ ദിവസം ഓഫീസിലെത്തിയത്.

WEB DESK
Next Story
Share it