Begin typing your search...

സര്‍ക്കാര്‍ സേവനങ്ങളെ കുറിച്ചുള്ള പരാതികള്‍ വാട്ട്‌സ്ആപ്പ് വഴിയും അറിയിക്കാം; പുതിയ പ്ലാറ്റ്‌ഫോമുമായി ദുബായ്

സര്‍ക്കാര്‍ സേവനങ്ങളെ കുറിച്ചുള്ള പരാതികള്‍ വാട്ട്‌സ്ആപ്പ് വഴിയും അറിയിക്കാം; പുതിയ പ്ലാറ്റ്‌ഫോമുമായി ദുബായ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എമിറേറ്റിലെ സർക്കാർ സേവനങ്ങൾ കൂടുതൽ ജനകീയമാക്കാനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനുമായി പുതിയ പ്ലാറ്റ്ഫോമുമായി ദുബായ് സർക്കാർ. ദുബായ് സർക്കാരിനെയും ഉപഭോക്താക്കളെയും കൂടുതൽ നല്ല രീതിയിൽ ബന്ധിപ്പിക്കുന്നതാണ് '04' എന്ന് വിളിക്കപ്പെടുന്ന ഈ പ്ലാറ്റ്‌ഫോം. ഇതിൽ 40 സർക്കാർ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് കിരീടാവകാശി ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. വാട്ട്സ്ആപ്പ് വഴിയും ഈ സേവനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് മിനുട്ടുകൾ സർക്കാരിനെ പരാതികൾ അറിയിക്കാൻ സൗകര്യമൊരുക്കുന്നതാണ് പുതിയ സംവിധാനം.

ഉപഭോക്തൃ ഇടപഴകൽ മെച്ചപ്പെടുത്തുകയും സർക്കാരിന്റെ മികവ് ഉയർത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ദുബായിൽ ഞങ്ങൾ ഭാവിയിലെ സർക്കാരുകൾക്ക് മാതൃക സൃഷ്ടിക്കുകയാണ്. ഉപഭോക്താവ് സർക്കാർ സേവനങ്ങളുടെ ഒരു ഗുണഭോക്താവ് മാത്രമല്ല, മറിച്ച് അവ രൂപകൽപ്പന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും വിലയിരുത്തുന്നതിലും ഒരു തന്ത്രപരമായ പങ്കാളിയാണ്',- ശെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തു. വാട്ട്സ്ആപ്പ് ബിസിനസ് വഴി 600500055 എന്ന നമ്പർ വഴി ഈ സേവനങ്ങൾ ലഭിക്കും. അതോടൊപ്പം സോഷ്യൽ മീഡിയ ചാനലുകൾ വഴിയും ജനങ്ങൾക്ക് സർക്കാരുമായി സംവദിക്കാം.

04 പ്ലാറ്റ്‌ഫോമിന്റെ വെബ്‌സൈറ്റ് മൂന്ന് ഓപ്ഷനുകൾ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സർക്കാരിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനുള്ള അവസരമാണ് അതിലൊന്ന്. ഏതെങ്കിലും സർക്കാർ സേവനമോ സേവനവുമായി ബന്ധപ്പെട്ട ഇടപാടുകളോ നടപടിക്രമങ്ങളോ വികസിപ്പിക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ ഉപയോക്താക്കൾക്ക് ഒരു പുതിയ ആശയം പോസ്റ്റ് ചെയ്യാൻ ഈ ഓപ്ഷനിലൂടെ സാധിക്കും. ഒരു സർക്കാർ സേവനം അല്ലെങ്കിൽ സർക്കാർ പോർട്ടൽ ഉപയോഗിച്ച് ഏതെങ്കിലും സ്ഥാപനം നൽകുന്ന ഏതെങ്കിലും സേവനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, ഇടപാടുകൾ, രീതികൾ തുടങ്ങിയ കാര്യങ്ങളിൽ എന്തെങ്കിലും പരാതികളോ അതൃപ്തിയോ ഉണ്ടെങ്കിൽ പോർട്ടലിലെ രണ്ടാമത്തെ ഓപ്ഷൻ ഉപയോഗിച്ച് നേരിട്ട് പരാതിപ്പെടാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

ഏതെങ്കിലും സർക്കാർ സേവനത്തെയോ ഇടപാടിനെയോ സ്ഥാപനത്തെയോ സംബന്ധിച്ച് നല്ലതും മോശവുമായ അഭിപ്രായങ്ങൾ അധികൃതരുമായി പങ്കുവയ്ക്കുന്നതിനുള്ളതാണ് മൂന്നാമത്തെ ഓപ്ഷൻ. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും സംയോജനവും വർധിപ്പിച്ച് ഗവൺമെന്റിന്റെ കാര്യക്ഷമതയും ഗുണനിലവാരവും കൂടുതൽ ഉയർത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ശെയ്ഖ് ഹംദാൻ, ഡി 33 എന്ന പേരിലുള്ള ദുബായ് സാമ്പത്തിക അജണ്ടയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണവും ദർശനവുമാണ് ദുബായയിയെ മുന്നോട്ടുനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Aishwarya
Next Story
Share it