Begin typing your search...

ജനശ്രദ്ധ നേടി ഷാർജ ഹെറിറ്റേജ് ഡെയ്സ്

ജനശ്രദ്ധ നേടി ഷാർജ ഹെറിറ്റേജ് ഡെയ്സ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാർജ എമിറേറ്റിലെ പൈതൃകസംരക്ഷണ പദ്ധതികളുടെ ഭാഗമായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് സംഘടിപ്പിക്കുന്ന ഷർജ ഹെറിറ്റേജ് ഡേയ്‌സിന്‍റെ 21ആം സെഷന്​ തുടക്കമായി. ഷാർജ ഉപഭരണാധികാരി ശൈഖ്​ സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പ​ങ്കെടുത്ത ചടങ്ങിലാണ്​ പൈതൃകദിനങ്ങൾക്ക്​ ഔദ്യോഗിക തുടക്കമായത്​.

13 അറബ്, വിദേശ രാജ്യങ്ങളുടെയും 25 സർക്കാർ ഏജൻസികളുടെയും പങ്കാളിത്തത്തോടെ ഷാർജയുടെ ഹൃദയഭാഗത്തുള്ള ഹെറിറ്റേജ് സ്‌ക്വയർ ഏരിയയിലാണ്​ പരിപാടി ഒരുക്കിയത്. ‘കണക്ട്’ എന്ന തീമിൽ നടക്കുന്ന പരിപാടികൾ അടുത്ത മാസം മൂന്നുവരെ നീണ്ടുനിൽക്കും.

സന്ദർശകർക്ക് പൈതൃക, കലാ, വിനോദ പരിപാടികളും ബോധവൽക്കരണ ശിൽപശാലകളും ഗെയിമുകളും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട്​. ഈ വർഷം അതിഥിരാജ്യം ദക്ഷിണകൊറിയയാണ്​. കൊറിയയിലെ നാഷണൽ ഫോക്​ലോർ ട്രൂപ്പ് അവതരിപ്പിച്ച വൈവിധ്യമാർന്ന ഷോ ഉദ്​ഘാടന ചടങ്ങിൽ അരങ്ങേറി.

മൊറോക്കോ, ഈജിപ്ത്, ഫലസ്തീൻ, യമൻ, ഇറാഖ്, സിറിയ, കുവൈത്ത്​, അമേരിക്ക, മോണ്ടിനെഗ്രോ, തുർക്കിയ, സ്ലൊവാക്യ എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളിത്തവും ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡേയ്​സിന്‍റെ സവിശേഷതയാണ്​. എമിറേറ്റിലെ ആറ് വ്യത്യസ്ത നഗരങ്ങളായ ഷാർജ, അൽ ഹംരിയ, ദിബ്ബ അൽ ഹിസ്ൻ, ഖോർഫക്കാൻ, കൽബ, അൽ ദൈദ് എന്നിവയെ ഉൾകൊള്ളുന്ന രീതിയിലാണ്​ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്​.

ഉദ്ഘാടന ചടങ്ങിൽ ശൈഖുമാർ, മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ വകുപ്പുകളുടെ മേധാവികൾ, ഡയറക്ടർമാർ, അംബാസഡർമാർ, രാജ്യത്തെ നയതന്ത്ര ദൗത്യങ്ങളുടെ പ്രതിനിധികൾ, പങ്കാളിത്ത രാജ്യങ്ങളുടെ പ്രതിനിധികൾ തുടങ്ങി പ്രമുഖർ പങ്കെടുത്തു.

WEB DESK
Next Story
Share it