Begin typing your search...

ഷാർജ സി എസ് ഐ പാരിഷ് സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ സ്‌കൂൾ ആരംഭിക്കുന്നു

ഷാർജ സി എസ് ഐ പാരിഷ് സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ സ്‌കൂൾ ആരംഭിക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുട്ടികൾക്ക് അവധിക്കാലം ആത്മീയതയിലൂടെ ആനന്ദകരവും വിജ്ഞാനപ്രദവും ആക്കുവാൻ ഷാർജ സി എസ് ഐ മലയാളം പാരിഷ് സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ സ്‌കൂൾ (വി ബിഎസ്) 2023 ആരംഭിക്കുന്നു. മാർച്ച് 27 തിങ്കളാഴ്ച മുതൽ ഏപ്രിൽ 1 തീയതി ശനിയാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം 5:45 മുതൽ 8:45 വരെ ഷാർജ സിഎസ്‌ഐ മലയാളം പാരീഷിൽ (SWC മെയിൻ ഹാൾ ) വെച്ച് നടത്തപ്പെടുന്ന വിബിഎസ് ഇടവക വികാരി റവ. ബിനോയ് എം തര്യൻ ഉദ്ഘാടനം ചെയ്യും. വിബിഎസ് ഡയറക്ടർ ശ്രീ. ദീപു ജോർജ് വർഗീസ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതാണ്.

''കിങ്ഡം ബിൾഡേഴ്‌സ്' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിൾ കഥകളും പാട്ടുകളും കളികളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. വിവിധ സഹോദരി സഭകളിലെ ഉൾപ്പെടെ 200ൽ പരം കുട്ടികൾ പങ്കെടുക്കുമെന്നും കുട്ടികൾക്ക് വാഹന സൗകര്യം ( Pick Up Only ) സൗജന്യമാണെന്നും കൺവീനർമാരായ ശ്രീമതി. എൽസ സുസൻ ജോർജ്, ശ്രീമതി. പ്രീതി ലിജോ എന്നിവർ അറിയിച്ചു. ഏപ്രിൽ ഒന്നാം തീയതി നടക്കുന്ന സമാപന ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും എന്നും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും സൺഡേ സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില ഫിലിപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050-4812459,050-5865593,055-6500419 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Aishwarya
Next Story
Share it