ഷാർജ കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് തുടക്കം

ഷാർജയിൽ കുട്ടികളുടെ വായനോത്സവം ഇന്നുമുതൽ ആരംഭിക്കുന്നു. ഷാർജ ബുക്ക് അതോറിറ്റി ഷാർജ എക്സ്പോ് സെൻററിൽ സംഘടിപ്പിക്കുന്ന വായനോത്സവം ഈ മാസം 14 വരെ നീണ്ടു നിൽക്കും.. ട്രെയിൻ യുവർ ബ്രെയിൻ എന്ന പ്രമേയത്തിലാണ് 12 ദിവസത്തെ പരിപാടികൾ.. ഇന്ന് വൈകിട്ട് നാലു മുതൽ രാത്രി 8 വരെയാണ് പ്രവേശനം തുടർന്ന് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 8 വരെയും വാരാന്ത്യങ്ങളിൽ രാത്രി 9 വരെയും സന്ദർശകർക്ക് എത്താം. വെള്ളിയാഴ്ചകളിൽ വൈകിട്ട് നാലുമണി മുതലാണ് പ്രവേശനം.
ഷാർജ കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് തുടക്കംവായനോത്സവത്തോടനുബന്ധിച്ച് സാഹിത്യ, വിജ്ഞാന, കല, വിനോദ, സാംസ്‌കാരിക മേഖലകളിലായി വിദ്യാർഥികളുടെയും അവർക്കുവേണ്ടിയുള്ള രചനകളും പുസ്തകങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. സ്‌കൂളുകളിൽനിന്ന് ഒരുമിച്ചും അല്ലാതെയും വിദ്യാർഥികൾ വായനോത്സവത്തിൽ പങ്കെടുക്കാനെത്തും. നിരവധി പ്രശസ്ത എഴുത്തുകാർ വായനോത്സവത്തെ സമ്പന്നമാക്കാൻ എത്തുന്നുണ്ട്.