Begin typing your search...
ഷാർജയിൽ പുതുവത്സരാഘോഷങ്ങൾ, കരിമരുന്ന് പ്രദർശനം എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി
ഷാർജ എമിറേറ്റിൽ ഇത്തവണ പുതുവർഷവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങൾ, കരിമരുന്ന് പ്രദർശനം എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് ഈ നടപടി. ഇത്തവണ എമിറേറ്റിൽ ഒരു തരത്തിലുള്ള പുതുവത്സരാഘോഷങ്ങളും അനുവദിക്കില്ലെന്ന് ഷാർജ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഷാർജയിലെ എല്ലാ സ്ഥാപനങ്ങളോടും ഈ തീരുമാനവുമായി സഹകരിക്കാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. ഈ വിലക്ക് മറികടക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.
مؤكدة أن التضامن الإنساني فكر مترسخ تنتهجه إمارة الشارقة
— شرطة الشارقة (@ShjPolice) December 26, 2023
*شرطة الشارقة تمنع احتفالات الألعاب النارية في ليلة رأس السنة الميلادية 2024*https://t.co/Er4kumaDGZ pic.twitter.com/Ea3egvRGqU
Next Story