Begin typing your search...

ഷാർജ ബസുകളിൽ ഇനി മുതൽ സൗജന്യ വൈഫൈ

ഷാർജ ബസുകളിൽ ഇനി മുതൽ സൗജന്യ വൈഫൈ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാർജയിലെ ബസുകളിൽ സൗജന്യ വൈഫൈ ഏർപെടുത്തി ഷാർജ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ). ബസ് സ്‌റ്റേഷനുകളിലും യാത്രക്കാർക്ക് വൈഫൈ സൗജന്യമായി ഉപയോഗിക്കാം. യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് എസ്.ആർ.ടി.എ നടത്തുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് വൈഫൈ ഏർപെടുത്തിയത്.

ഉപഭോക്താക്കൾക്ക് യൂസർ നെയിമോ പാസ്‌വേഡോ ഇമെയിലോ മൊബൈൽ നമ്പറോ നൽകാതെ ഈ സംവിധാനം ഉപയോഗിക്കാം. ദുബൈയിൽ നിന്ന് ഷാർജയിലേക്കും അബൂദബിയിലേക്കുമുള്ള ഇൻറർസിറ്റി സർവീസുകളിലും സൗജന്യ വൈഫൈയുണ്ട്. അബൂദബിയിലെ എല്ലാ പ്രധാന ബസ് സ്‌റ്റേഷനുകളിലും വൈഫൈയുണ്ട്.

ഇൻറർസിറ്റി ബസുകൾ ദിവസവും 15 പ്രധാന റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. എസ്.ആർ.ടി.എയുടെ മുവസലാത്ത് ബസിലാണ് സർവീസ് നടത്തുന്നത്. ദുബൈയിലെ നോൾ കാർഡിന് സമാനമായി ഷാർജയിൽ സായർ, മുവസലാത്ത് കാർഡുകൾ വഴിയാണ് ഉപഭോക്താക്കൾ പണം അടക്കുന്നത്.

Aishwarya
Next Story
Share it