Begin typing your search...
മാസപ്പിറവി ദൃശ്യമായി ; യുഎഇയിൽ ഇന്ന് റജബ് ഒന്ന്
ഹിജ്റ കലണ്ടറിലെ റജബ് മാസത്തിന്റെ വരവറിയിച്ച് മാസപ്പിറവി ദൃശ്യമായി. ജനുവരി ഒന്ന് ബുധനാഴ്ച റജബ് ഒന്നാം തീയതിയായിരിക്കുമെന്ന് യു.എ.ഇ അസ്ട്രോണമി സെന്ററാണ് വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച പകൽ 11നാണ് സെന്റർ പുതുമാസപ്പിറവിയുടെ ദൃശ്യം പകർത്തിയത്. റജബ്, ശഅബാൻ മാസങ്ങൾക്ക് ശേഷമാണ് വ്രതാനുഷ്ഠാനത്തിന്റെ മാസമായ റമദാൻ വന്നെത്തുന്നത്. ഫെബ്രുവരി അവസാനത്തോടെയാണ് റമദാൻ ആരംഭം പ്രതീക്ഷിക്കുന്നത്.
Next Story