Begin typing your search...

യുഎഇയിൽ സമുദ്ര നിരീക്ഷണത്തിന് എ.ഐയും സാറ്റലൈറ്റുമായി 'സാറ്റ്ഗേറ്റ്' പദ്ധതി

യുഎഇയിൽ സമുദ്ര നിരീക്ഷണത്തിന് എ.ഐയും സാറ്റലൈറ്റുമായി സാറ്റ്ഗേറ്റ് പദ്ധതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക​പ്പ​ൽ ട്രാ​ക്കി​ങ്​ മെ​ച്ച​പ്പെ​ടു​ത്തു​ക, ക​ട​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ക, കാ​ലാ​വ​സ്ഥ പ്ര​വ​ച​നം ന​ട​ത്തു​ക എ​ന്നി​വ​ക്ക്​ സാ​റ്റ​ലൈ​റ്റ്, നി​ർ​മി​ത​ബു​ദ്ധി (എ.​ഐ) സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച്​ യു.​എ.​ഇ. ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രാ​ല​യ​വും മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് സ്‌​പേ​സ് സെ​ന്‍റ​റും സ​ഹ​ക​രി​ച്ചാ​ണ്​ ‘സാ​റ്റ്ഗേ​റ്റ് പ്രോ​ജ​ക്ട്’ എ​ന്നു​പേ​രി​ട്ട പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ഗോ​ള നാ​വി​ക കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ യു.​എ.​ഇ​യു​ടെ പ​ദ​വി ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യ​ത്.

രാ​ജ്യ​ത്തെ തു​റ​മു​ഖ​ങ്ങ​ളി​ൽ എ​ത്തു​ന്ന ക​പ്പ​ലു​ക​ളു​ടെ ഡാ​റ്റാ​ബേ​സ് വി​ക​സി​പ്പി​ക്കാ​നും ഓ​ൺ​ബോ​ർ​ഡ് ട്രാ​ക്കി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ​ത​ന്നെ ക​പ്പ​ലു​ക​ൾ ട്രാ​ക്ക് ചെ​യ്ത്​ സ​മു​ദ്ര സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. സ​മു​ദ്ര സു​ര​ക്ഷ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്ന്​ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മ​ന്ത്രി സു​ഹൈ​ൽ മു​ഹ​മ്മ​ദ് അ​ൽ മ​സ്‌​റൂ​യി പ​റ​ഞ്ഞു.

നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ട്രാ​ക്കി​ങ്​ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് സ​മു​ദ്ര ഗ​താ​ഗ​തം വ​ർ​ധി​പ്പി​ക്കു​ക​യും അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ല​ഘൂ​ക​രി​ക്കു​ക​യും ചെ​യ്യും. ഇ​ത് യു.​എ.​ഇ തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യാ​പാ​ര​വും ഗ​താ​ഗ​ത​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കും. സ​മു​ദ്ര​മേ​ഖ​ല​യി​ലെ നൂ​ത​നാ​ശ​യ​ങ്ങ​ൾ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്ക്​ ഗു​ണം ചെ​യ്യു​ക മാ​ത്ര​മ​ല്ല, സ​മു​ദ്ര പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ക​യും വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ സു​സ്ഥി​ര​മാ​യ വി​ക​സ​നം കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും -മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​പ്പ​ൽ ട്രാ​ക്കി​ങ്ങി​ന്‍റെ കാ​ര്യ​ക്ഷ​മ​ത​യും സു​ര​ക്ഷ​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ലാ​വ​സ്ഥ​യും സ​മു​ദ്ര സാ​ഹ​ച​ര്യ​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ന്ന​തി​നും സാ​റ്റ​ലൈ​റ്റ്​ സാ​ങ്കേ​തി​ക​വി​ദ്യ​യും നി​ർ​മി​ത​ബു​ദ്ധി​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്​ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് സ്‌​പേ​സ് സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ ഹ​മ​ദ് ഉ​ബൈ​ദ് അ​ൽ മ​ൻ​സൂ​രി​യും പ്ര​സ്താ​വി​ച്ചു.

WEB DESK
Next Story
Share it