Begin typing your search...

ആർ ടി എ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസ്; മൂന്നാമത് എഡിഷന് ഇന്ന് തുടക്കം

ആർ ടി എ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസ്; മൂന്നാമത് എഡിഷന് ഇന്ന് തുടക്കം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡ്രൈവർ ഇല്ലാത്ത വാഹനങ്ങളുടെ വികസനം ലക്ഷ്യമിട്ട് ദു​ബൈ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​ൽ​ഫ് ഡ്രൈ​വി​ങ് ട്രാ​ൻ​സ്പോ​ർ​ട്ട് വേ​ൾ​ഡ് കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്നാ​മ​ത്​ എ​ഡി​ഷ​ന് ചൊ​വ്വാ​ഴ്ച (ഇന്ന്) തു​ട​ക്ക​മാ​വും. യു.​എ.​ഇ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നേതൃത്വത്തിൽ ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ലാ​ണ്​ സ​മ്മേ​ള​നം ന​ട​ക്കു​ക.ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ആ​ർ.​ടി.​എ സം​ഘ​ടി​പ്പി​ച്ച ദു​ബൈ സെ​ൽ​ഫ്​ ഡ്രൈ​വി​ങ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ച​ല​ഞ്ചി​ലെ വി​ജ​യി​ക​ളെയും ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കും. 23 ല​ക്ഷം ഡോ​ള​റാ​ണ് ച​ല​ഞ്ചി​ന്‍റെ ആ​കെ സ​മ്മാ​ന​ത്തു​ക.

20 ല​ക്ഷം ഡോ​ള​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മൂ​ന്ന് ല​ക്ഷം ഡോ​ള​ർ യു.​എ.​ഇ​യി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ല​ഭി​ക്കും. ഡ്രൈ​വ​റി​ല്ല ബ​സു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ച​ല​ഞ്ച്. 27 സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ ര​ണ്ടു കാ​റ്റ​ഗ​റി​യി​ലാ​യി ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്​.

മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ദു​ബൈ സി​ലി​ക്ക​ൻ ഒ​യാ​സി​സി​ലെ മു​ൻ​നി​ശ്ച​യി​ച്ച സ്ഥ​ല​ത്തു​വെ​ച്ചാ​യി​രു​ന്നു ച​ല​ഞ്ച്​. സ്വ​യം നി​യ​ന്ത്രി​ക്കു​ന്ന ബ​സു​ക​ൾ റോ​ഡി​​ലെ കൃ​ത്രി​മ ത​ട​സ്സ​ങ്ങ​ളെ മ​റി​ക​ട​ന്ന്​ വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന​താ​യി​രു​ന്നു​​ ച​ല​ഞ്ച്. തു​ട​ർ​ന്ന് 27 ക​മ്പ​നി​ക​ളി​ൽ​​ നി​ന്ന്​ പ​ത്ത്​ ക​മ്പ​നി​ക​ളെ അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ത്തു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അ​ഞ്ച് ക​മ്പ​നി​ക​ളും പ്രാ​ദേ​ശി​ക ഗ​വേ​ഷ​ണ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി​യ​ത്. ഈ ​ക​മ്പ​നി​ക​ളി​ൽ നി​ന്നാ​യി​രി​ക്കും അ​ന്തി​മ​​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക.

'ഗ​താ​ഗ​ത രം​ഗ​ത്തെ ശാ​ക്​​തീ​ക​ര​ണം 4.0' പ്ര​മേ​യ​ത്തി​ന്​ കീ​ഴി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും​നി​ന്നാ​യി 2000 പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി 33 സെ​ഷ​നു​ക​ളും വ​ർ​ക്​​ ഷോ​പ്പു​ക​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ്ര​ശ​സ്ത​രാ​യ 53 പ്ര​ഭാ​ഷ​ക​രും സ​മ്മേ​ള​ന​ത്തി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

WEB DESK
Next Story
Share it