Begin typing your search...

നവംബർ 20 മുതൽ അൽ ഇത്തിഹാദ് റോഡിലെ പരമാവധി വേഗപരിധി കുറയ്ക്കാൻ തീരുമാനം

നവംബർ 20 മുതൽ അൽ ഇത്തിഹാദ് റോഡിലെ പരമാവധി വേഗപരിധി കുറയ്ക്കാൻ തീരുമാനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് – ഷാർജ എന്നിവയെ ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡിലെ പരമാവധി വേഗപരിധി 2023 നവംബർ 20 മുതൽ കുറയ്ക്കാൻ തീരുമാനിച്ചതായി റോഡ് ആൻഡ് ട്രാസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 20 മുതൽ അൽ ഇത്തിഹാദ് റോഡിൽ ഷാർജ – ദുബായ് ബോർഡർ മുതൽ അൽ ഗർഹൗദ് പാലം വരെയുള്ള മേഖലയിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറയ്ക്കുന്നതാണ്. നിലവിൽ ഈ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററാണ്.

ഈ മേഖലയിലൂടെയുള്ള ട്രാഫിക് സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ദുബായ് പോലീസുമായി ചേർന്നാണ് RTA ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നവംബർ 20 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ പരമാവധി വേഗപരിധി സംബന്ധിച്ച അടയാള ബോർഡുകൾ മേഖലയിൽ സ്ഥാപിച്ചതായും RTA അറിയിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it