Begin typing your search...

ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്​ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്​ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​രു മാ​സ നീ​ണ്ടു​നി​ൽ​ക്കു​ന്ന ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്‍റെ എ​ട്ടാ​മ​ത്​ എ​ഡി​ഷ​നി​ൽ പ​​​ങ്കെ​ടു​ക്കാ​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഒ​ക്​​ടോ​ബ​ർ 26 മു​ത​ൽ ന​വം​ബ​ർ 24 വ​രെ​യാ​ണ്​ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ച്. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും​ ച​ല​ഞ്ചി​ൽ പ​​ങ്കെ​ടു​ക്കാം. dubaifitnesschallenge.com എ​ന്ന വെ​ബ്​​ലി​ങ്കി​ൽ പ്ര​വേ​ശി​ച്ചാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത്. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 2017ൽ ​ആ​ണ്​ ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്​ തു​ട​ക്കം കു​റി​ച്ച​ത്. ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന 30 മി​നി​റ്റ്​ വ്യാ​യാ​മ​ത്തി​ന്​ ​സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യാ​ണ്​ ച​ല​ഞ്ചി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ ചെ​യ്യേ​ണ്ട​ത്.

ന​ട​ത്തം, ടീം ​സ്​​പോ​ർ​ട്​​സ്, പാ​ഡ്​​ൽ ബോ​ർ​ഡി​ങ്, ഗ്രൂ​പ് ഫി​റ്റ്​​ന​സ്​ ക്ലാ​സു​ക​ൾ, ഫു​ട്​​ബാ​ൾ, യോ​ഗ, സൈ​ക്ലി​ങ്​ തു​ട​ങ്ങി​യ​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. കൂ​ടാ​തെ ദു​ബൈ റ​ൺ, ദു​ബൈ റൈ​ഡ്​ എ​ന്നി​വ​യും സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ലോ​ക​​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​​ങ്കെ​ടു​ക്കു​ന്ന ദു​ബൈ റ​ൺ ഏ​റെ പ്ര​ശ​സ്ത​മാ​ണ്. ഭ​ര​ണാ​ധി​കാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​രാ​ണ്​ ദു​ബൈ റ​ണ്ണി​ൽ പ​​ങ്കെ​ടു​ക്കാ​റ്. ജീ​വി​ക്കാ​നും ജോ​ലി ചെ​യ്യാ​നും സ​ന്ദ​ർ​ശി​ക്കാ​നും ഏ​റ്റ​വും മി​ക​ച്ച സ്ഥ​ല​മെ​ന്ന നി​ല​യി​ൽ ദു​ബൈ​യു​ടെ പ​ദ​വി ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തി​നേ​ക്കാ​ൾ ഇ​ത്ത​വ​ണ ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​യ​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​​കൂ​ട്ട​ൽ.

WEB DESK
Next Story
Share it