എമിറേറ്റ്സിൽ റിക്രൂട്ട്മെന്റ്; 5000 ക്യാബിൻക്രൂ അംഗങ്ങളെ ആവശ്യം
ദുബൈയുടെ എമിറേറ്റ്സ് വിമാനക്കമ്പനി വൻ റിക്രൂട്ട്മെന്റിന് ഒരുങ്ങുന്നു. ഈവർഷം 5,000 ക്യാബിൻ ക്രൂ അംഗങ്ങളെ പുതുതായി നിയമിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭിമുഖം നടത്തുമെന്ന് കമ്പനി അറിയിച്ചു.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിലെ 460 നഗരങ്ങളിലാണ് എമിറേറ്റ്സ് റിക്രൂട്ട്മെൻറ് നടപടികൾ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും അഭിമുഖം പ്രതീക്ഷിക്കാം. ഈവർഷം പകുതിയോടെ എയർബസ് 350 വിമാനങ്ങളും അടുത്ത വർഷം ബോയിങ് 777-എക്സ് വിമാനങ്ങളും സർവീസ് തുടങ്ങാനിരിക്കെയാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്യാബിൻ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്.
കൂടുതൽ തൊഴിൽ പരിചയമുള്ളവരേക്കാൾ പുതുതായി ബിരുദം പൂർത്തിയവർക്കാണ് അവസരം ലഭിക്കുക. ഇൻറൺഷിപ്പോ പാർട്ടൈം ജോലി ചെയ്ത് പരിചയമോ ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഒരു വർഷം ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവീസ് രംഗങ്ങളിൽ ജോലി ചെയ്തവർക്ക് പരിഗണന നൽകുമെന്ന് എമിറ്റേറ്സ് അറിയിച്ചു. പോയ വർഷം എമിറേറ്റ്‌സ് 8,000 ക്യാബിൻ ക്രൂവിനെ അംഗങ്ങളെ നിയമിച്ചിരുന്നു. 353 നഗരങ്ങളിലാണ് ഇതിന്റെ റിക്രൂട്ട്മെന്റ് നടപടികൾ നടന്നത്.