Begin typing your search...

യുഎഇയിൽ പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കം തുടങ്ങി

യുഎഇയിൽ പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കം തുടങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു.എ.ഇയിൽ പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ലേസർ, ഡ്രോൺ പ്രദർശനങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് യു.എ.ഇ. പുതുവർഷത്തെ വരവേൽക്കുന്നത്. 15,682 കരിമരുന്ന് പ്രയോഗങ്ങൾ ഉൾപ്പെടെ ഇന്നേവരെ കണ്ടില്ലാത്ത ആഘോഷപരിപാടികളാണ് ഇത്തവണ ബുർജ് ഖലീഫയിൽ ഒരുക്കുന്നത്. 671 പ്രവൃത്തിദിനങ്ങൾ ചെലവഴിച്ചാണ് സാങ്കേതിക വിദഗ്‌ധർ ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നത്.

കരിമരുന്ന് പ്രദർശനത്തോടൊപ്പം ബുർജ് ഖലീഫ വാട്ടർ ഫൗണ്ടനും പുതുവർഷ ആഘോഷങ്ങൾക്ക് പകിട്ടേകും. ബുർജ് പാർക്കിൽനിന്ന് ബുർജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗങ്ങൾ കാണാൻ പ്രവേശന ടിക്കറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്. മുതിർന്നവർ 300 ദിർഹവും അഞ്ചുമുതൽ 12 വയസ്സുവരെയുള്ളവർ 150 ദിർഹവുമാണ് നൽകേണ്ടത്. അഞ്ചു വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.

താമസക്കാർക്കും സന്ദർശകർക്കും മുൻനിര സീറ്റുകളിലിരുന്ന് പരിപാടികൾ ആസ്വദിക്കാനുള്ള അവസരം ലഭിക്കുന്നതിനാണ് ടിക്കറ്റുകൾ പ്രഖ്യാപിച്ചത്. ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റിൽ ലഭ്യമാണ്. ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, ദുബായ് മറീന മാൾ എന്നിവിടങ്ങളിൽനിന്ന്‌ അടുത്തമാസം 26 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെ അവരുടെ ബാഡ്ജുകൾ സ്വീകരിക്കാം. ബുർജ് പാർക്കിലേക്കുള്ള പ്രവേശനത്തിന് ബാഡ്ജ് നിർബന്ധമാണ്. വൈകീട്ട് നാലു മുതൽ പാർക്കിലേക്ക് പ്രവേശിക്കാം. ഓരോ ടിക്കറ്റിനും ഭക്ഷണവും പാനീയങ്ങളും ലഭിക്കും.

പുതുവർഷ ആഘോഷങ്ങളിലൂടെ റെക്കോഡ്‌ നേട്ടം സ്വന്തമാക്കാനായി റാസൽഖൈമയും തയ്യാറായിക്കഴിഞ്ഞു. അൽ മർജാൻ ദ്വീപിനും അൽ ഹംറ വില്ലേജിനും ഇടയിലെ 4.5 കിലോമീറ്റർ വാട്ടർഫ്രണ്ടിൽ അത്യുഗ്രൻ കരിമരുന്ന് പ്രയോഗങ്ങൾ ഇത്തവണയുമുണ്ടാകും. റാസൽഖൈമ വിനോദസഞ്ചാര വികസന അതോറിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞവർഷം 12 മിനിറ്റ് നീണ്ടുനിന്ന കരിമരുന്ന് പ്രയോഗങ്ങൾ അവിസ്മരണീയ അനുഭവങ്ങളാണ് കാഴ്ചക്കാർക്ക് സമ്മാനിച്ചത്.

WEB DESK
Next Story
Share it