Begin typing your search...

റമദാൻ പാരമ്പര്യം കൈവിടാതെ യുഎഇ; ഇഫ്ത്താർ, അത്താഴ സമയങ്ങളറയിക്കാൻ ഇത്തവണയും പീരങ്കികൾ ശബ്ദിക്കും

റമദാൻ പാരമ്പര്യം കൈവിടാതെ യുഎഇ; ഇഫ്ത്താർ, അത്താഴ സമയങ്ങളറയിക്കാൻ ഇത്തവണയും പീരങ്കികൾ ശബ്ദിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സാങ്കേതിക, സാമ്പത്തിക രംഗങ്ങളിലെ വൻ കുതിച്ചു ചാട്ടങ്ങൾക്കിടയിലും പാരമ്പര്യങ്ങളെയും ചരിത്രത്തെയും മുറുകെ പിടിച്ച് യുഎഇ അധികൃതർ. റമദാനിൽ വിശ്വാസികൾ നോമ്പ് തുറക്കുന്ന ഇഫ്ത്താർ സമയവും പുലർച്ചെ അത്താഴം കഴിക്കുന്ന സുഹൂർ സമയവും പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇത്തവണയും പരമ്പരാഗത പീരങ്കി വെടികൾ മുഴങ്ങും.

റാസൽഖൈമ, ഉമ്മുൽ ഖുവൈൻ എമിറേറ്റുകൾക്ക് പുറമെ അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലും ഇത്തവണ പീരങ്കികൾ ഉണ്ടാകും. സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ പാരമ്പര്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ഭാഗമായി മാറിയിരിക്കുകയാണ് ഈ റമദാൻ പീരങ്കികൾ. ദുബായിൽ എക്‌സ്‌പോ സിറ്റി ദുബായ് (അൽ വാസൽ പ്ലാസയുടെ മുൻവശം), ബുർജ് ഖലീഫയ്ക്ക് സമീപം, ദുബായ് ഫെസ്റ്റിവൽ സിറ്റി, മദീനത്ത് ജുമൈറ, ദമാക്, ഹത്ത ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ പീരങ്കികൾ സ്ഥാപിക്കും.

അബുദാബി നഗരത്തിൽ ശെയ്ഖ് സായിദ് മസ്ജിദ്, ഖസർ അൽ ഹുസ്ൻ, മുഷ്രിഫ് മേഖലയിലെ ഉമ്മുൽ ഇമറാത്ത് പാർക്ക് എന്നിവിടങ്ങളിലും ഫോർമുല പാർക്കിംഗിലെ ഷഹാമ നഗരത്തിലും അൽ ഐൻ നഗരത്തിലുമാണ് പീരങ്കികൾ സ്ഥാപിക്കുക. കല്യാണമണ്ഡപത്തിനും അൽ ജാഹിലി കോട്ടയ്ക്കും സമീപമുള്ള സഖർ ഏരിയയിലും അൽ-ദഫ്ര നഗരത്തിലും അത് അഡ്‌നോക് ഗാർഡൻസിൽ ആയിരിക്കും. റാസൽഖൈമയിൽ അൽ ഖവാസിം കോർണിഷിലെ കൊടിമരത്തിലും ഉമ്മുൽ ഖുവൈനിലെ ശെയ്ഖ് സായിദ് മസ്ജിദിലും പീരങ്കി വെടികൾ ഉണ്ടാകും.

വിശുദ്ധ മാസത്തിൽ സാക്ഷ്യം വഹിക്കാൻ യുഎഇയിലെ ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പരമ്പരാഗത സംഭവമായി മാറിയിരിക്കുകയാണ് റമദാനിലെ പീരങ്കികൾ. ഇത് സൂര്യാസ്തമയത്തോടെ ദിവസത്തെ ഉപവാസത്തിന്റെ അവസാനത്തെ അഥവാ ഇഫ്ത്താറിന്റെ സമയത്തെ അടയാളപ്പെടുത്തുന്നു. അതേപോലെ, ഓരോ ദിവസവും വ്രതാരംഭത്തിന് മുമ്പ് അത്താഴം കഴിക്കുന്ന സമയത്തെ കുറിച്ച് ആളുകളെ ഉണർത്താനും പീരങ്കിവെടികൾ ഉതിർക്കും. യുഎഇ സമൂഹത്തിന്റെ ഓർമയിലും മനസ്സിലും പതിഞ്ഞ സാംസ്‌ക്കാരിക പൈതൃകത്തിന്റെ പ്രധാന ഭാഗമാണ് ഇഫ്ത്താർ, സുഹൂർ വേളകളിലെ പീരങ്കി വെടിയെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Aishwarya
Next Story
Share it