Begin typing your search...

പൊതുഗതാഗതം ഷാർജയിൽ സജീവം​; പ്രതിദിനം യാത്ര ചെയ്യുന്നത് 14,500 പേർ

പൊതുഗതാഗതം ഷാർജയിൽ സജീവം​; പ്രതിദിനം യാത്ര ചെയ്യുന്നത് 14,500 പേർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാർജയിലെ പൊതു ഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഷാർജ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 3.9 കോടി പേരാണ്​ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്​.

ഏതാണ്ട്​ മൂന്ന്​ കോടിയോളം പേർ ടാക്സി സർവിസുകളും മറ്റ്​ ഫ്രാഞ്ചൈസി കമ്പനികളുടെ വാഹനങ്ങളും ഉപയോഗപ്പെടുത്തി. പബ്ലിക്​ ട്രാൻസ്​പോർട്ട്​ ബസുകൾ ഉപയോഗിച്ച്​ യാത്ര ചെയ്തവരുടെ എണ്ണം 53 ലക്ഷമാണ്​. പ്രതിദിനം ഏതാണ്ട്​ 14,500 പേർ​ പൊതുഗതാഗതം ഉപയോപ്പെടുത്തുന്നതായി എസ്​.ആർ.ടി.എ ചെയർമാൻ യൂസുഫ്​ ഖാമിസ്​ അൽ ഉസ്മാനി പറഞ്ഞു.

12 ലൈനുകളിലായി 98 ബസുകളാണ് എമിറേറ്റിൽ​ സർവിസ്​ നടത്തുന്നത്​​. കഴിഞ്ഞ വർഷം ഇന്‍റർസിറ്റി ബസ്​ ഉപയോഗിച്ചവരുടെ എണ്ണം 36 ലക്ഷമാണ്​. വിമാന യാത്രക്കാരുടെ എണ്ണവും കൂടി ചേരുമ്പോൾ മൊത്തം യാത്രക്കാരുടെ എണ്ണം 4 കോടിയിലധികമാകുമെന്നും ഖാമിസ്​ പറഞ്ഞു. എമിറേറ്റിൽ ​പൊതു ഗതാഗതം ഉപയോഗിക്കുന്നതിന്​ യാത്രക്കാരെ പ്രോത്സാഹിപ്പിക്കാൻ അതോറിറ്റി വിവിധ പദ്ധതികൾക്ക്​ തുടക്കം കുറിച്ചിട്ടുണ്ട്

WEB DESK
Next Story
Share it