Begin typing your search...

റമദാനിൽ ​സ്വകാര്യ ​മേഖലാ ജീവനക്കാരുടെ ജോലി സമയത്തിൽ ഇളവ്

റമദാനിൽ ​സ്വകാര്യ ​മേഖലാ ജീവനക്കാരുടെ ജോലി സമയത്തിൽ ഇളവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റ​മ​ദാ​നി​ൽ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സ​മ​യ​ത്തി​ൽ ര​ണ്ട്​ മ​ണി​ക്കൂ​ർ കു​റ​ച്ചു. എ​ട്ടു മ​ണി​ക്കൂ​ർ ജോ​ലി​യു​ള്ള​വ​ർ​ക്ക്​ ജോ​ലി സ​മ​യം ആ​റു മ​ണി​ക്കൂ​റാ​യി കു​റ​യും. മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യ​മാ​ണ്​ തി​ങ്ക​ളാ​ഴ്ച ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ജോ​ലി​യു​ടെ ആ​വ​ശ്യ​ക​ത​ക​ളും സ്വ​ഭാ​വ​ത്തി​നും അ​നു​സൃ​ത​മാ​യി ക​മ്പ​നി​ക​ൾ​ക്ക്​ റ​മ​ദാ​നി​ലെ ദൈ​നം​ദി​ന പ്ര​വൃ​ത്തി സ​മ​യ​ത്തി​ന്‍റെ പ​രി​ധി​ക്കു​ള്ളി​ൽ​നി​ന്ന്​ വ​ർ​ക്ക്​ ഫ്രം ​ഹോം ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​ക​ൾ പ്ര​യോ​ഗി​ക്കാ​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​സ​മ​യ​വും പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ 3.5 മ​ണി​ക്കൂ​റും വെ​ള്ളി​യാ​ഴ്ച 1.5 മ​ണി​ക്കൂ​റു​മാ​ണ്​ കു​റ​ച്ച​ത്.

റ​മ​ദാ​നി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വൃ​ത്തി സ​മ​യം തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​ക്ക്​ 2.30 വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​ക്ക്​ 12 മ​ണി​വ​രെ​യു​മാ​യി​രി​ക്കും. വ​ർ​ക്ക്​ ഫ്രം ​ഹോം ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​ക​ൾ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും അ​വ​ലം​ബി​ക്കാം. എ​ന്നാ​ൽ, ആ​കെ ജീ​വ​ന​ക്കാ​രു​ടെ 70 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വ​ർ​ക്ക്​ ഫ്രം ​ഹോം അ​നു​വ​ദി​ക്കാ​നാ​വി​ല്ല. ഹി​ജ്​​റ ക​ല​ണ്ട​ർ പ്ര​കാ​രം യു.​എ.​ഇ​യി​ൽ മാ​ർ​ച്ച്​ 12 മു​ത​ലാ​ണ്​ റ​മ​ദാ​ൻ വ്ര​താ​രം​ഭം.

WEB DESK
Next Story
Share it