Begin typing your search...

മികവ് പുലർത്തി ഷാർജയിലെ സ്വകാര്യ സ്കൂളുകൾ

മികവ് പുലർത്തി ഷാർജയിലെ സ്വകാര്യ സ്കൂളുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാർജ എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന ഷാ​ർ​ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ (എ​സ്.​പി.​ഇ.​എ) സ്‌​കൂ​ളു​ക​ളെ വി​ല​യി​രു​ത്തു​ന്ന ‘ഇ​ത്‌​ഖാ​ൻ’പ​ദ്ധ​തി​യു​ടെ ര​ണ്ടാം പ​തി​പ്പി​ന്‍റെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 2023-2024 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഫ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്കൂ​ളു​ക​ൾ മി​ക​വ്​ പു​ല​ർ​ത്തി.

ഒ​മ്പ​ത് വ്യ​ത്യ​സ്ത പാ​ഠ്യ​പ​ദ്ധ​തി​ക​ൾ പി​ന്തു​ട​രു​ന്ന സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ പ്ര​ക​ട​ന​മാ​ണ്​ പ​ദ്ധ​തി​യി​ൽ വി​ല​യി​രു​ത്തി​യ​ത്. മൊ​ത്തം 78,638 വി​ദ്യാ​ർ​ഥി​ക​ൾ വി​ല​യി​രു​ത്ത​ലി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വ്​ വ​ർ​ധി​ച്ച​താ​യാ​ണ്​ വി​ല​യി​രു​ത്ത​ൽ ഫ​ല​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. 2018ലും 2019​ലും ന​ട​ത്തി​യ വി​ല​യി​രു​ത്ത​ലി​ന്‍റെ ഫ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ പു​തി​യ ഫ​ല​ങ്ങ​ളി​ൽ സ്കൂ​ളു​ക​ളു​ടെ പ്ര​ക​ട​നം 80 ശ​ത​മാ​നം വ​രെ ഗു​ണ​പ​ര​മാ​യി മാ​റി​യി​ട്ടു​ണ്ട്. എ​മി​റേ​റ്റി​ലെ ഒ​രു സ്കൂ​ൾ പോ​ലും ‘ദു​ർ​ബ​ല’​മാ​ണെ​ന്ന്​ ഫ​ല​ത്തി​ൽ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ‘സ്വീ​കാ​ര്യ’​മാ​യ​തോ അ​തി​ന്​ മു​ക​ളി​ലു​ള്ള​തോ ആ​യ സ്ഥാ​ന​ങ്ങ​ളാ​ണ്​ സ്കൂ​ളു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്.

‘ഔ​ട്ട്സ്റ്റാ​ൻ​ഡി​ങ്​​’ എ​ന്ന കാ​റ്റ​ഗ​റി​യി​ൽ ഏ​റ്റ​വും മി​ക​വ്​ പു​ല​ർ​ത്തി​യ സ്കൂ​ളു​ക​ളാ​യി റേ​റ്റി​ങ്​ നേ​ടി​യ​ത്​ ഒ​രു സ്കൂ​ൾ മാ​ത്ര​മാ​ണ്. അ​തേ​സ​മ​യം ‘വെ​രി ഗു​ഡ്​​’ റേ​റ്റി​ങ്​ ഒ​മ്പ​ത്​ സ്കൂ​ളു​ക​ളും ‘ഗു​ഡ്​’ റേ​റ്റി​ങ്​ 79 സ്കൂ​ളു​ക​ളും ‘ആ​ക്​​സ​പ്​​റ്റ​ബ്​​ൾ’ റേ​റ്റി​ങ്​ 38 സ്കൂ​ളു​ക​ളും ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം മു​ൻ ഫ​ല​ങ്ങ​ളി​ലെ 25,351ൽ ​നി​ന്ന്​ 1,45,042 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

‘ഇ​ത്‌​ഖാ​ൻ’ പ​ദ്ധ​തി​യു​ടെ ഫ​ല​ങ്ങ​ളി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ എ​സ്.​പി.​ഇ.​എ ചെ​യ​ർ​പേ​ഴ്​​സ​ൺ ഡോ. ​മു​ഹ​ദ്ദി​ദ അ​ൽ ഹാ​ശി​മി പ​റ​ഞ്ഞു. ഷാ​ർ​ജ​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ ല​ക്ഷ്യ​മി​ട്ട്​ ന​ട​പ്പാ​ക്കി​യ അ​തോ​റി​റ്റി​യു​ടെ ത​ന്ത്ര​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടി​ന്‍റെ​യും പ​ദ്ധ​തി​ക​ളു​ടെ​യും നേ​ട്ട​മാ​ണ്​ വി​ല​യി​രു​ത്ത​ലി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​ഷ​നു​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഈ ​വി​ജ​യ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു.

WEB DESK
Next Story
Share it