Begin typing your search...

യുഎഇയിൽ ഏപ്രിൽ മാസത്തെ പെട്രോൾ വില പ്രഖ്യാപിച്ചു

യുഎഇയിൽ ഏപ്രിൽ മാസത്തെ പെട്രോൾ വില പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിൽ 2024 ഏപ്രിൽ മാസത്തിലെ പെട്രോൾ, ഡീസൽ വിലകൾ ഇന്ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് 2024 ഏപ്രിൽ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.15 ദിർഹമായിരിക്കും. 2024 മാർച്ച് മാസത്തിൽ ഇതിന് 3.03 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 12 ഫിൽസിന്റെ വർദ്ധനവുണ്ടാകും.

സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2024 ഏപ്രിൽ മാസത്തിൽ 3.03 ദിർഹമായിരിക്കും. മാർച്ച് മാസത്തിൽ ഇതിന് 2.92 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 11 ഫിൽസിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.96 ദിർഹമായിരിക്കും ഏപ്രിൽ മാസത്തെ വില. മാർച്ച് മാസത്തിൽ ഇതിന് 2.85 ദിർഹമായിരുന്നു. 11 ഫിൽസിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഡീസൽ ലിറ്ററിന് 3.09 ദിർഹമാണ് വില. 2024 മാർച്ച് മാസത്തിൽ ഡീസൽ ലിറ്ററിന് 3.16 ദിർഹമായിരുന്നു. ഡീസലിന് 7 ഫിൽസിന്റെ കുറവുണ്ടായിട്ടുണ്ട്.

WEB DESK
Next Story
Share it