പാസ്പോർട്ട് റദ്ദായെന്ന് സന്ദേശം; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ഐ.സി.പി
പാസ്പോർട്ട് റദ്ദാക്കിയെന്നും രാജ്യം വിടുന്നതിന് നിയന്ത്രണമേർപ്പെടുത്തിയെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻ സി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജി.ഡി.ആർ.എ ഫ്.എ) പേരിൽ സന്ദേശമയച്ച് തട്ടിപ്പിന് ശ്രമം.സൈബർ തട്ടിപ്പുകാർ പുതിയ രീതിയിൽ സന്ദേശങ്ങൾ അയച്ച് തട്ടിപ്പിന് ശ്രമിക്കുന്ന സാഹചര്യത്തിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർ ട്ട് സെക്യൂരിറ്റി (ഐ.സി.പി) പുറപ്പെടുവിച്ച മുന്നറിയിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
അജ്ഞാതമായ നമ്പറുകളിൽ നിന്ന് ജി.ഡി.ആർ.എഫ്.എയു ടെ പേരിൽ ലഭിക്കുന്ന സന്ദേശങ്ങ ളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ഐ.സി.പി എക്സ് അക്കൗണ്ടിലെ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. അംഗീകൃത ചാനലുകളിലൂടെയും സ്മാർട്ട് സർവിസ് പ്ലാറ്റ്ഫോമുകളിലൂടെയും മാത്രമാണ് ഐ.സി.പിയുടെ സേവനങ്ങൾ നൽകുന്നതെന്നും ഇക്കാര്യം പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.