അൽ മക്തൂം പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം

ഇന്ന് മുതൽ ആഴ്ചയിൽ ആറ് ദിവസം അൽ മക്തൂം പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 മെയ് 1 മുതൽ മെയ് 13 വരെയുള്ള കാലയളവിൽ, തിങ്കൾ മുതൽ ശനി വരെയുള്ള ആഴ്ച്ചയിലെ ആറ് ദിവസങ്ങളിൽ, ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെ അൽ മക്തൂം പാലത്തിൽ ഗതാഗതം അനുവദിക്കുന്നില്ലെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന സമയങ്ങളിൽ യാത്രികർക്ക് ഉപയോഗിക്കാവുന്ന മറ്റു റൂട്ടുകൾ RTA ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- അൽ ഗർഹൗദ് ബ്രിഡ്ജ്.
- ബിസിനസ് ബേ ബ്രിഡ്ജ്.
- അൽ ഷിന്ദഗ ടണൽ.
- ഇൻഫിനിറ്റി ബ്രിഡ്ജ്.
#Reminder: Please use alternative routes to reach your destinations easily, coinciding with the closure of Al Maktoum Bridge from Mondays to Saturdays, 6 days per week, until Saturday, May 13, 2023 from 12:00 am to 5:00 am.
— RTA (@rta_dubai) April 29, 2023