Begin typing your search...

ഷാർജയിൽ പാർക്കിങ്ങുകൾ ഇനി മുതൽ പണം നൽകി ഉപയോഗിക്കണം

ഷാർജയിൽ പാർക്കിങ്ങുകൾ ഇനി മുതൽ പണം നൽകി ഉപയോഗിക്കണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാർജ നഗരത്തിൽ ഇനിമുതൽ പേ പാർക്കിങ്ങ് നടപ്പിലാക്കും. നഗരത്തിലെ 55,628 പാർക്കിങ്ങുകൾ ഇനി മുതൽ പണം നൽകി ഉപയോഗിക്കണം. ഇ ടിക്കറ്റ്, സീസൺ ടിക്കറ്റ്, മൊബൈൽ സന്ദേശം എന്നിവയിലൂടെ പാർക്കിങ് പണം നൽകാമെന്നു പബ്ലിക് പാർക്കിങ് ഡയറക്ടർ ഹാമിദ് അൽഖാഇദ് അറിയിച്ചു.

പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്മാർട് ക്യാമറകൾ വഴി സ്‌കാൻ ചെയ്യും. പണം അടയ്ക്കാത്തവരെ കണ്ടെത്താനും ഇതുവഴി കഴിയും. 3000 നമ്പർ പ്ലേറ്റുകൾ സ്‌കാൻ ചെയ്യാൻ കഴിയുന്ന ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പാർക്കിങ് ഫീസ് അടയ്ക്കാതെ പാർക്ക് ചെയ്യുക, ഒന്നിലധികം പാർക്കിങ്ങുകൾ കയ്യേറുക, നിയമാനുസൃതം പാർക്ക് ചെയ്ത വാഹനങ്ങളുടെ പിന്നിൽ പാർക്ക് ചെയ്യുക, ഭിന്നശേഷിക്കാർക്ക് നീക്കിവച്ച പാർക്കിങ്ങിൽ നിർത്തുക, മറ്റുള്ളവർക്കായി മാറ്റിവച്ച ഇതര പാർക്കിങ്ങുകളിൽ വാഹനം നിർത്തുക തുടങ്ങിയവയാണ് പാർക്കിങ് നിയമ ലംഘനങ്ങൾ.

പണം അടയ്ക്കാൻ 1210 മെഷീനുകൾ വിവിധ മേഖലകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഷാർജയിലെ ജനസാന്ദ്രത കൂടി മേഖലകളിൽ പേ പാർക്കിങ് നിലവിൽ വരും. ഇതിനായി നഗരസഭയുടെ സർവേ പൂർത്തിയായി. എമിറേറ്റിലെത്തുന്ന സന്ദർശകർക്കെല്ലാം പാർക്കിങ് ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Elizabeth
Next Story
Share it