Begin typing your search...
യുഎഇയിൽ 2022ൽ നിയമ ലംഘകരായ 10,576 പേരെ അറസ്റ്റ് ചെയ്തു
യുഎഇയിൽ 2022ൽ നിയമ ലംഘകരായ 10,576 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ വീസ കാലാവധി കഴിഞ്ഞവർ, നിയമം ലംഘിച്ച് പാർട്ട് ടൈം ജോലി ചെയ്തവർ, സ്‌പോൺസറിൽനിന്ന് ഒളിച്ചോടിയവർ, അനധികൃതമായി രാജ്യത്തേക്കു പ്രവേശിച്ചവർ, വ്യാജ വീസയിൽ എത്തിയവർ, അനുമതി എടുക്കാതെ മറ്റു കമ്പനികളിൽ ജോലി ചെയ്തവർ, സന്ദർശക വീസയിൽ ജോലി ചെയ്തവർ എന്നിവരും ഉൾപ്പെടും.
2021ൽ ഇതേ കുറ്റകൃത്യങ്ങൾക്ക് 10,700 പേരെയാണ് അറസ്റ്റ് ചെയ്തത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ നിന്ന് അനുമതി എടുത്ത ശേഷമേ പാർട്ട് ടൈം ജോലി ചെയ്യാവൂ എന്നും അധികൃതർ ഓർമിപ്പിച്ചു. 600 ദിർഹമാണ് ഫീസ്. വീസക്കാർ അല്ലാത്തവരെക്കൊണ്ട് ജോലി ചെയ്യിക്കുന്ന കമ്പനിക്ക് അര ലക്ഷം ദിർഹം പിഴ ചുമത്തും. വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്ക് ദിവസേന 50 ദിർഹം വീതം പിഴ ചുമത്തുമെന്നും മുന്നറിയിപ്പു
Next Story