Begin typing your search...
യുഎഇയിൽ 'റീ എൻട്രി'ക്ക് അവസരം; 6 മാസം നാട്ടിൽ നിന്ന റെസിഡന്റ് വിസക്കാർക്ക് അപേക്ഷിക്കാം
ആറ് മാസത്തിൽ കൂടുതൽ യു.എ.ഇയുടെ പുറത്ത് തങ്ങിയ റസിഡൻറ് വിസക്കാർക്ക് റി എൻട്രി പെർമിറ്റ് അനുവദിച്ച് യു.എ.ഇ. ഇതോടെ, ആറ് മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയതിൻറെ പേരിൽ വിസ റദ്ദായവർക്ക് വീണ്ടും അതേ വിസയിൽ രാജ്യത്തെത്താൻ കഴിയും. ഇത് സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ് നിർദേശം പുറത്തിറക്കി. റി എൻട്രി അനുമതി ലഭിച്ച് 30 ദിവസത്തിനകം യു.എ.ഇയിൽ പ്രവേശിച്ചിരിക്കണം.
യു.എ.ഇയുടെ പുറത്ത് നിന്നായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. പുറത്തുനിന്ന ഓരോ 30 ദിവസത്തിനും 100 ദിർഹം പിഴ നൽകണം. ഇതിന് പുറമെ ഐ.സി.പിയുടെ നിരക്കായ 150 ദിർഹമും ഫീസായി അടക്കണം. അപേക്ഷ നിരസിച്ചാൽ 800 ദിർഹം തിരികെ ലഭിക്കും. രാജ്യത്തിന് പുറത്ത് താമസിക്കാനിടയായതിൻറെ കാരണവും വ്യക്തമാക്കണം.
Next Story