Begin typing your search...

വ​ൺ ബി​ല്യ​ൺ ഫോ​ളോ​വേ​ഴ്​​സ്​ സ​മ്മി​റ്റ്​; അ​വ​സാ​ന തീ​യ​തി നീ​ട്ടി

വ​ൺ ബി​ല്യ​ൺ ഫോ​ളോ​വേ​ഴ്​​സ്​ സ​മ്മി​റ്റ്​; അ​വ​സാ​ന തീ​യ​തി നീ​ട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്റ്റാ​ർ​ട്ട​​പ്പു​ക​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ ക​ണ്ട​ന്‍റ്​ നി​ർ​മാ​താ​ക്ക​ൾ​ക്കും മി​ക​ച്ച നി​ക്ഷേ​പം ക​ണ്ടെ​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന വ​ൺ ബി​ല്യ​ൺ ഫോ​ളോ​വേ​ഴ്​​സ്​ സ​മ്മി​റ്റി​ന്‍റെ മൂ​ന്നാം എ​ഡി​ഷ​നി​ലേ​ക്ക്​ ആ​ശ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഒ​ക്​​ടോ​ബ​ർ അ​ഞ്ചു വ​രെ നീ​ട്ടി. നേ​ര​ത്തേ ​സെ​പ്​​റ്റം​ബ​ർ 20നാ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 11 മു​ത​ൽ 13 വ​രെ ദു​ബൈ​യി​ലാ​ണ്​ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. വ​ൻ​കി​ട നി​ക്ഷേ​പ​ക​ർ​ക്കും വ്യ​വ​സാ​യ പ്ര​മു​ഖ​ർ​ക്കും മു​ന്നി​ൽ ക​ണ്ട​ന്‍റ്​ നി​ർ​മാ​താ​ക്ക​ൾ​ക്കും സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും അ​വ​രു​ടെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച വേ​ദി​യാ​ണി​ത്​.

ന്യൂ ​മീ​ഡി​യ അ​ക്കാ​ദ​മി​യാ​ണ്​ മ​ത്സ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​ർ. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന ര​ണ്ടു​പേ​ർ​ക്ക്​ നി​ക്ഷേ​പം, ന​യ​പ​ര​മാ​യ സ​ഹ​ക​ര​ണം, ര​ക്ഷാ​ധി​കാ​രം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പി​ന്തു​ണ ല​ഭി​ക്കും. ഏ​റ്റ​വും മി​ക​ച്ച നി​ക്ഷേ​പ​ക​ർ​ക്ക്​ ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ്​ വ​ൺ ബി​ല്യ​ൺ ഫോ​ളോ​വേ​ഴ്​​സ്​ സ​മ്മി​റ്റ്. ​ മി​ക​ച്ച 25 ആ​ശ​യ​ങ്ങ​ളാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ക. ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക്​​ വ്യ​വ​സാ​യ വി​ദ​ഗ്​​ധ​ർ ന​യി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന ഇ​വ​ന്‍റി​ൽ പ​​ങ്കെ​ടു​ക്കാ​നും പി​ന്തു​ണ​യും നി​ക്ഷേ​പ​വും നേ​ടാ​നു​മു​ള്ള വൈ​ദ​ഗ്​​ധ്യ​വും അ​റി​വും പ​ക​ർ​ന്നു​ന​ൽ​കു​ക​യും ചെ​യ്യും. അ​പേ​ക്ഷ​ക​ർ 18 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ​വ​ർ ആ​യി​രി​ക്ക​ണം. ഓ​രോ സ്റ്റാ​ർ​ട്ട​പ്പി​നും ഒ​രു ബി​സി​ന​സ്​ ആ​ശ​യം സ​മ​ർ​പ്പി​ക്കാം. വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

WEB DESK
Next Story
Share it