Begin typing your search...
പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനം വിലയിരുത്തി ഉദ്യോഗസ്ഥർ
യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി.)ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി ദുബായ് അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു.
താമസകുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും പൊതുമാപ്പ് കേന്ദ്രത്തിലെ ഫോളോപ്പ് സെക്‌ഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ സലാ അൽ ഖംസിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.പൊതുമാപ്പിന്റെ ഗുണഭോക്താക്കൾക്ക് നൽകുന്ന മികച്ച സേവനങ്ങൾക്ക് ജി.ഡി.ആർ.എഫ്.എ.ക്ക് മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി നന്ദി അറിയിച്ചു. അതേസമയം ഇതിനകം ആയിരങ്ങൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തി.
Next Story