Begin typing your search...

അബുദാബിയിൽ കഴിഞ്ഞ വർഷം എണ്ണ ഇതര വിദേശ വ്യാപാരം 8 ശതമാനം വളർച്ച രേഖപ്പെടുത്തി

അബുദാബിയിൽ കഴിഞ്ഞ വർഷം എണ്ണ ഇതര വിദേശ വ്യാപാരം 8 ശതമാനം വളർച്ച രേഖപ്പെടുത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എമിറേറ്റിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ എണ്ണ ഇതര വിദേശ വ്യാപാരം 8 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. 2022-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോളാണ് എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വളർച്ച പ്രകടമായിരിക്കുന്നത്.

ഏതാണ്ട് 281.9 ബില്യൺ ദിർഹത്തിന്റെ എണ്ണ ഇതര വിദേശ വ്യാപാരമാണ് അബുദാബി 2023-ൽ നടത്തിയിരിക്കുന്നത്. 2022-ൽ ഇത് 260.4 ബില്യൺ ദിർഹം ആയിരുന്നു. ഇറക്കുമതിയുടെ കാര്യത്തിൽ 2023-ൽ 19 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2023-ൽ 136.4 ബില്യൺ ദിർഹത്തിന്റെ ഇറക്കുമതിയാണ് അബുദാബിയിൽ നടന്നത്. 2022-ൽ ഇത് 114.3 ബില്യൺ ദിർഹം ആയിരുന്നു.

എമിറേറ്റിലേക്ക് ഇറക്കുമതി ചെയ്ത ശേഷം പിന്നീട് പുറത്തേക്ക് കയറ്റുമതി ചെയ്യുന്ന പ്രവർത്തനങ്ങളിൽ 11 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2023-ൽ ഇത് 52.4 ബില്യൺ ദിർഹം (2022-ൽ 47.2 ബില്യൺ ദിർഹം) രേഖപ്പെടുത്തി.

WEB DESK
Next Story
Share it