Begin typing your search...

ഇഫ്താറിന് വീട്ടിലെത്താൻ ഓട്ടപാച്ചിൽ വേണ്ട; ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് പൊലീസ്

ഇഫ്താറിന് വീട്ടിലെത്താൻ ഓട്ടപാച്ചിൽ വേണ്ട; ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റമദാനിൽ വാഹനങ്ങളുടെ അമിത വേഗത്തിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ജോലിസ്ഥലത്തുനിന്നോ മറ്റോ അവസാന നിമിഷം ഇറങ്ങി ഇഫ്താറിനു വീട്ടിലെത്താനുള്ള തത്രപ്പാടിൽ വേഗം കൂട്ടി അപകടം ക്ഷണിച്ചു വരുത്തരുതെന്നാണ് പൊലീസിൻറെ ഓർമപ്പെടുത്തൽ. ഇഫ്താർ സമയത്തിനുമുമ്പ് വീട്ടിലെത്താൻ വാഹനമോടിക്കുമ്പോൾ അമിതവേഗം ഒഴിവാക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അബൂദബി പൊലീസ് ഓർമിപ്പിച്ചു.

റോഡ് ഉപയോക്താക്കൾ നിർദിഷ്ട വേഗത പരിധികൾ പാലിക്കാനും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാനും ചുവന്ന ലൈറ്റുകൾ മറികടക്കരുതെന്നും പൊലീസ് നിർദേശിച്ചു. യാത്രാലക്ഷ്യത്തിലേക്ക് നേരത്തേ പുറപ്പെടുക, വേഗനിയന്ത്രണം പാലിക്കുക, റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കുക തുടങ്ങിയ നിർദേശങ്ങളും പൊലീസ് നൽകി. തറാവീഹ് സമയത്ത് തിരക്കുകളുണ്ടാവുന്ന ഇടങ്ങളിലെല്ലാം പൊലീസ് പട്രോളിങ്ങുണ്ടാവും. നോമ്പുതുറക്കുന്നതിനായി വീടുകളിലെത്തുന്നതിന് അമിതവേഗത്തിൽ വാഹനമോടിക്കുന്നതിനാൽ ഈ സമയത്താണ് ഏറെ അപകടങ്ങളും റമദാനിൽ നടക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. റമദാനോടനുബന്ധിച്ച് ട്രക്കുകൾക്കും തൊഴിലാളികളെ കൊണ്ടുപോവുന്ന ബസുകൾക്കും അബൂദബിയിൽ പുതിയ സമയക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രഭാതങ്ങളിലും തിരക്കേറിയ വൈകുന്നേരങ്ങളിലും വലിയ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് അബൂദബി പൊലീസ് അറിയിച്ചു.

രാവിലെ എട്ടുമുതൽ 10 വരെ അബൂദബി, അൽ ഐൻ റൂട്ടുകളിൽ ട്രക്കുകൾ ഓടിക്കാൻ അനുവാദമില്ല. അമ്പതോ അതിലധികമോ തൊഴിലാളികളെ കൊണ്ടുപോവുന്ന ബസുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകീട്ട് നാലുവരെയാണ് അബൂദബി, അൽ ഐൻ സിറ്റി റോഡുകളിൽ ട്രക്കുകൾ നിരോധിച്ചിരിക്കുന്നത്.

റോഡ് സുരക്ഷാ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് പട്രോൾസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. മുഴുസമയവും റോഡുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഗതാഗതനിയമലംഘകരെ ഉടൻ പിടികൂടുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. റമദാൻ മാസത്തിലെ പെയ്ഡ് പാർക്കിങ്, ടോൾ ഗേറ്റ്, പൊതു ഗതാഗത സമയക്രമീകരണവും അബൂദബി സംയോജിത ഗതാഗത കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ അർധരാത്രി വരെയാണ് പാർക്കിങ് ഫീസ്. ഞായറാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്. ദർബ് ടോൾ ഗേറ്റ് സംവിധാനം രാവിലെ എട്ടുമുതൽ 10 വരെയും വൈകീട്ട് രണ്ടു മുതൽ നാലുവരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കൾ മുതൽ ശനിവരെയാണ് ടോൾ ബാധകം. ഞായറാഴ്ച സൗജന്യമാണ്.

Aishwarya
Next Story
Share it